ഐ.സി.എഫ് മീലാദ് കാമ്പയിൻ മദ്ഹുറസൂൽ സമ്മേളനം നാളെ
text_fieldsമനാമ: ‘തിരുനബി സ്നേഹലോകം’ ശീർഷകത്തിൽ നടക്കുന്ന ഐ.സി.എഫ് മീലാദ് കാമ്പയിനിന്റെ ഭാഗമായി ഐ.സി.എഫ് സൽമാബാദ് സെൻട്രൽ സംഘടിപ്പിക്കുന്ന മദ്ഹുറസൂൽ സമ്മേളനം നാളെ രാവിലെ 11ന് സൽമാബാദ് അൽഹിലാൽ ഓഡിറ്റോറിയത്തിൽ നടക്കും.
പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ശാഫി സഖാഫി മുണ്ടമ്പ്ര സ്നേഹ പ്രഭാഷണം നടത്തും. ഐ.സി.എഫ്, ആർ.എസ്.സി നേതാക്കളും അറബി പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.മീലാദ് കാമ്പയിനിന്റെ ഭാഗമായി പുലർച്ച മൂന്നു മണിക്ക് സൽമാബാദ് മദ്റസ ഹാളിൽ പ്രഭാത മൗലിദ് നടക്കും. അബ്ദുൽ സലാം മുസ്ലിയാർ കോട്ടക്കൽ, അബ്ദു റഹീം സഖാഫി വരവൂർ, ഹംസ ഖാലിദ് സഖാഫി പുകയൂർ, ഷഫീഖ് മുസ്ലിയാർ, അഷ്റഫ് കോട്ടക്കൽ, റഹിം താനൂർ എന്നിവർ നേതൃത്വം നൽകും. വൈകീട്ട് മദ്റസ വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറും. സ്വാഗതസംഘം ചെയർമാൻ ഉമർ ഹാജി ചേലക്കരയുടെ അധ്യക്ഷതയിൽ ചേർന്ന പ്രോഗ്രാം സമിതി യോഗം പരിപാടികൾക്ക് അന്തിമ രൂപം നൽകി.
ഷാജഹാൻ കൂരിക്കുഴി, അമീറലി ആലുവ, യൂനുസ് മുടിക്കൽ, അസാർ ആലുവ, ഹർഷദ് ഹാജി കല്ലായി, അബ്ദുല്ല രണ്ടത്താണി, ഇസ്ഹാഖ് വലപ്പാട്, ഫൈസൽ ചെറുവണ്ണൂർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.