ഐ.സി.എഫ് മീലാദ് കാമ്പയിൻ: സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsമനാമ: 'തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം' ശീർഷകത്തിൽ നടക്കുന്ന ഐ.സി.എഫ് മീലാദ് കാമ്പയിനിന്റെ ഭാഗമായി സൽമാബാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. മൗലിദ് സദസ്സുകൾ, ജനസമ്പർക്കം, നോളജ് ടെസ്റ്റ്, മീലാദ് ക്വിസ്, മീലാദ് കോൺഫറൻസ്, മദ്റസ ഫെസ്റ്റ് എന്നിവ നടക്കും.
പരിപാടികളുടെ നടത്തിപ്പിന് ഷാജഹാൻ കൂരിക്കുഴി ചെയർമാനും അമീറലി ആലുവ ജനറൽ കൺവീനറുമായി 33 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ഹാഷിം മുസ്ലിയാർ, വൈ.കെ. നൗഷാദ്, അർഷദ് ഹാജി, ഷുക്കൂർ കോട്ടക്കൽ (വൈസ് ചെയർമാൻ), വി.പി.കെ. മുഹമ്മദ്, ഹംസ ഖാലിദ് സഖാഫി, ഫൈസൽ ചെറുവണ്ണൂർ, അബ്ദുല്ല രണ്ടത്താണി (ജോ. കൺവീനർ), അഷ്റഫ് കോട്ടക്കൽ (ഫിനാൻസ് കൺവീനർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
ഒക്ടോബർ എട്ടിന് സൽമാബാദ് ഐ.സി.എഫ് ഓഡിറ്റോറിയത്തിൽ നടക്കുന്ന മീലാദ് കോൺഫറൻസിൽ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ പേരോട് മുഹമ്മദ് അസ്ഹരി മുഖ്യാതിഥിയാകും. വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറും.
ഐ.സി.എഫ് സെൻട്രൽ പ്രസിഡന്റ് ഉമർ ഹാജി ചേലക്കരയുടെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ നാഷനൽ അഡ്മിൻ പ്രസിഡന്റ് അബ്ദുൽ സലാം മുസ്ലിയാർ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. അബ്ദുറഹീം സഖാഫി വരവൂർ, ഹംസ ഖാലിദ് സഖാഫി, ഹാഷിം മുസ്ലിയാർ, ഷഫീഖ് വെള്ളൂർ, ഷാജഹാൻ കൂരിക്കുഴി, അമീറലി ആലുവ, ഷുക്കൂർ കോട്ടക്കൽ, റഹീം താനൂർ എന്നിവർ സംബന്ധിച്ചു. ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും അബ്ദുല്ല രണ്ടത്താണി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.