കേരളപ്പെരുമ കാത്തുസൂക്ഷിക്കാൻ ഒന്നിക്കണം -ഐ.സി.എഫ് സ്നേഹസദസ്സ്
text_fieldsഐ.സി.എഫ് സ്നേഹകേരളം കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച സ്നേഹസദസ്സ്
മനാമ: സ്നേഹസൗഹൃദത്തിന്റെ മാതൃകകൾകൊണ്ട് വിശ്രുതമായ കേരളപ്പെരുമ കാത്തുസൂക്ഷിക്കുന്നതിന് എല്ലാവിഭാഗം ജനങ്ങളും ഒന്നിച്ചുപ്രവർത്തിക്കണമെന്ന് ഐ.സി.എഫ് സ്നേഹകേരളം കാമ്പയിനിന്റെ ഭാഗമായി സൽമാബാദ് സെൻട്രൽ സംഘടിപ്പിച്ച സ്നേഹസദസ്സ് അഭിപ്രായപ്പെട്ടു.
‘സ്നേഹത്തണലിൽ നാട്ടോർമകളിലൂടെ’ ശീർഷകത്തിൽ സംഘടിപ്പിച്ച സ്നേഹസദസ്സ് സാമൂഹിക പ്രവർത്തകൻ ചെമ്പൻ ജലാൽ ഉദ്ഘാടനം ചെയ്തു. സെൻട്രൽ പ്രസിഡന്റ് ഉമർ ഹാജി ചേലക്കര അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് നാഷനൽ ദഅവ പ്രസിഡന്റ് അബൂബക്കർ ലത്വീഫി പ്രമേയ പ്രഭാഷണം നടത്തി. എ.കെ. സുഹൈൽ (ബഹ്റൈൻ നവകേരള), റഷീദ് തെന്നല (കലാലയം സാംസ്കാരിക വേദി) എന്നിവർ സംസാരിച്ചു. ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും അഷ്ഫാഖ് മണിയൂർ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.