ഐ.സി.എഫ് ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു
text_fieldsമനാമ: വർധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളെക്കുറിച്ച് പ്രവാസികൾക്കിടയിൽ ബോധവത്കരണം ലക്ഷ്യമാക്കി ഐ.സി.എഫ് നടത്തുന്ന ഹെൽതോറിയം കാമ്പയിനിന്റെ ഭാഗമായി മുഹറഖ് സെൻട്രൽ സത്വിസ് സമിതി മെഡികോൺ സംഘടിപ്പിച്ചു. ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. ‘പ്രമേഹവും കിഡ്നി രോഗങ്ങളും’ വിഷയത്തിൽ ഡോ. നജീബ് ക്ലാസെടുത്തു.
2024 ഐ.സി.എഫ് മാനവ വികസന വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് രണ്ടുമാസം നീളുന്ന ഹെൽതോറിയം കാമ്പയിൻ നടക്കുന്നത്. കാമ്പയിനിന്റെ ഭാഗമായി ജനസമ്പർക്കം, ലഘുലേഖ വിതരണം, മെഡിക്കൽ സർവേ, ഹെൽത്ത് പ്രൊഫ് മീറ്റ്, മെഡിക്കൽ വെബിനാർ എന്നിവ നടക്കും. നജ്മുദ്ദീൻ പഴമള്ളൂർ സ്വാഗതവും മുഹമ്മദ് കോമത്ത് നന്ദിയും പറത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.