ഐ.സി.എഫ്. പ്രകാശതീരം ’24: സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsമനാമ: റമദാൻ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന വാർഷിക ഖുർആൻ പ്രഭാഷണം പ്രകാശതീരം -24 പരിപാടിയുടെ ഭാഗമായി സ്വാഗതസംഘം രൂപവത്കരിച്ചു.
ഭാരവാഹികൾ: അബൂബക്കർ ലത്വീഫി (ചെയ), കെ.പി മുഹമ്മദ് ഹാജി, നൗഷാദ് കണ്ണൂർ (വൈസ് ചെയ) ഷമീർ പന്നൂർ (ജന. കൺ), നിസാർ എടപ്പാൾ, ഫൈസൽ ചെറുവണ്ണൂർ (ജോ. കൺ), ഇസ്മയിൽ ഹാജി മത്തത്ത് (ട്രഷ). എക്സിക്യൂട്ടിവ് മെംബർമാരായി സിയാദ് വളപട്ടണം, ശാമില്‍ റൂബി, മുഹമ്മദ് കുട്ടി ഹാജി, അബ്ബാസ് മണ്ണാര്‍ക്കാട്, സുല്‍ഫിക്കര്‍ അലി, ശിഹാബ് സിദ്ദീഖ്, അശ്റഫ് ഹാജി രാമത്ത്, അബ്ദുറഹ്മാന് കെ.കെ എന്നിവരെയും തിരഞ്ഞെടുത്തു.
പേരോട് അബ്ദുറഹ്മാൻ സഖാഫിയുട ഖുർആൻ പ്രഭാഷണം മാർച്ച് ഏഴ്, എട്ട് (വ്യാഴം, വെള്ളി) തീയതികളിലായി മുഹറഖ് സയാനി ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്. സൽമാബാദ് സുന്നി സെന്ററിൽ ചേർന്ന സ്വാഗതസംഘം രൂപവത്കരണ പരിപാടിയിൽ ഐ.സി.എഫ് നാഷനൽ സംഘടന പ്രസിഡന്റ് ഷാനവാസ് മദനി അധ്യക്ഷത വഹിച്ചു. യോഗത്തിൽ അഡ്വ. എം.സി. അബ്ദുൽ കരീം, അബ്ദുൽ സലാം മുസ്ലിയാർ കോട്ടക്കൽ, റഫീഖ് ലത്വീഫി വരവൂർ, അബ്ദുൾ ഹകീം സഖാഫി കിനാലൂർ, സുലൈമാൻ ഹാജി, വി.പി.കെ അബൂബക്കർ ഹാജി, സിയാദ് വളപട്ടണം, ഷിഹാബുദ്ദീൻ സിദ്ദീഖി, നിസാർ എടപ്പാൾ എന്നിവർ സംബന്ധിച്ചു. ഷമീർ പന്നൂർ സ്വാഗതവും ഷംസുദ്ദീൻ പൂക്കയിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.