ഐ.സി.എഫ് പ്രകാശതീരം: സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം
text_fieldsമനാമ: ഐ.സി.എഫ് ബഹ്റൈൻ റമദാൻ മുന്നൊരുക്ക ഭാഗമായി മാർച്ച് 7, 8 തീയതികളിലായി മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ ദ്വിദിന ഖുർആൻ പ്രഭാഷണമായ ‘പ്രകാശതീരം’ പരിപാടിയുടെ സ്വാഗതസംഘം ഓഫിസ് ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് കെ.സി. സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ അബൂബക്കർ ലത്വീഫി അധ്യക്ഷത വഹിച്ചു. ഷാനവാസ് മദനി, വി.പി.കെ. അബൂബക്കർ ഹാജി, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, ഷിഹാബുദ്ദീൻ സിദ്ദീഖി, മുസ്തഫ ഹാജി കണ്ണപുരം, അബ്ദുസ്സമദ് കാക്കടവ്, സുൽഫിക്കർ അലി, ഫൈസൽ ചെറുവണ്ണൂർ, മുഹമ്മദ് കോമത്ത് എന്നിവർ സംബന്ധിച്ചു. ഷമീർ പന്നൂർ സ്വാഗതവും നിസാർ എടപ്പാൾ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.