ഐ.സി.എഫ് തിലാവ 2k25 ഹമദ് ടൗൺ റീജ്യൻ ജേതാക്കൾ
text_fieldsതിലാവ ഖുർആൻ പാരായണ മത്സരത്തിൽ ജേതാക്കളായ ഹമദ് ടൗൺ, റിഫ ടീമംഗങ്ങൾ ട്രോഫി ഏറ്റുവാങ്ങുന്നു
മനാമ: വിശുദ്ധ റമദാൻ ആത്മവിശുദ്ധിക്ക് എന്ന ശീർഷകത്തിൽ നടന്നുവരുന്ന ഐ.സി.എഫ് റമദാൻ കാമ്പയിനിന്റെ ഭാഗമായി മദ്റസ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരം ‘തിലാവ’ ഗ്രാൻഡ് ഫിനാലെ യിൽ ഹമദ് ടൗൺ റീജൻ ജേതാക്കളായി. റിഫ, മുഹറഖ് റീജനുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മനാമ കെ. സിറ്റി ഹാളിൽ നടന്ന മത്സരത്തിൽ ബഹ്റൈനിലെ എട്ട് റീജ്യനുകളിൽ നിന്ന് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ തെരത്തെടുക്കപ്പെട്ട മത്സരാർഥികളാണ് മാറ്റുരച്ചത്.
ബഹ്റൈൻ ഇസ്ലാമിക് സുപ്രീം കൗൺസിൽ അംഗം ശൈഖ് റാഷിദ് ഹസ്സൻ ബുഐനൈൻ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ സയ്യിദ് അസ്ഹർ അൽ ബുഖാരി, അബൂബക്കർ ലത്വീഫി, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, ശമ്മാസ് നൂറാനി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫിയുടെ അധ്യക്ഷതയിൽ നടന്ന സമാപന സംഗമം എം.സി. അബ്ദുൽ കരീം ഹാജി ഉദ്ഘാടനം ചെയ്തു. ശൈഖ് മുഹ്സിൻ, മുഹമ്മദ് ഹുസ്സൈൻ മദനി, കെ.സി. സൈനുദ്ദീൻ സഖാഫി, സുലൈമാൻ ഹാജി, ശമീർ പന്നൂർ, അബ്ദുറഹ്മാൻ ചെക്യാട്, സിയാദ് വളപട്ടണം, സി.എച്ച് അഷ്റഫ്, ശംസുദ്ദീൻ പൂക്കയിൽ, നൗഷാദ് മുട്ടുംന്തല, ഫൈസൽ ചെറുവണ്ണൂർ എന്നിവർ സംബന്ധിച്ചു. ശിഹാബുദ്ദീൻ സിദ്ദീഖി സ്വാഗതവും അബ്ദുസ്സമദ് കാക്കടവ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.