ഐ.സി.എഫ് ഉമ്മുൽഹസം റമദാൻ കാമ്പയിൻ സ്വാഗതസംഘം
text_fieldsമനാമ: ഐ.സി.എഫ് ഉമ്മുൽ ഹസം സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ നടക്കുന്ന റമദാൻ കാമ്പയിനിന്റെ ഭാഗമായി സ്വാഗതസംഘം രൂപവത്കരിച്ചു. റമദാനിലുടനീളം നീണ്ടു നിൽക്കുന്ന ഒരുമാസത്തെ പരിപാടികളാണ് ഐ.സി.എഫ് ഉമ്മുൽ ഹസം സെൻട്രൽ കമ്മിറ്റി ആസൂത്രണം ചെയ്യുന്നത്. റമദാനിൽ എല്ലാ ദിവസവും ഉമ്മുൽഹസം ഓഫിസിൽ നോമ്പുതുറ സംഘടിപ്പിക്കുന്നതോടൊപ്പം മറ്റ് ആത്മീയ മജ്ലിസുകൾ, ബദർദിനം, ബദർ മൗലിദ്, ബുർദ മജ്ലിസ്, തൗബ മജ്ലിസ്, റിലീഫ് പ്രവർത്തനങ്ങൾ, ഖത്മുൽ ഖുർആൻ, വിദാഉ റമദാൻ, കൂടാതെ പെരുന്നാൾ ദിനത്തിൽ ഈദ്സംഗമവും നടത്താൻ തീരുമാനിച്ചു.
സ്വാഗതസംഘം കമ്മിറ്റിയംഗങ്ങളായി അബ്ദുറസാഖ് ഹാജി ഇടിയങ്ങര (ചെയർ), ഇബ്രാഹിം മായ്യേരി (കൺ), നൗഷാദ് മുട്ടുന്തല (ഫിനാൻസ് കൺ) എന്നിവരടങ്ങുന്ന 33 അംഗങ്ങളെ തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.