റമദാൻ മുഴുവൻ ജനകീയ ഇഫ്താറുമായി ഐ.സി.എഫ്
text_fieldsമനാമ: ഐ.സി.എഫ് മനാമ സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ ഐ.സി.എഫ് ഓഡിറ്റോറിയത്തിൽ റമദാൻ ഒന്നു മുതൽ ആരംഭിച്ച ഇഫ്താർ സംഗമത്തിൽ 250ലധികം പേർ നോമ്പുതുറക്കാൻ ദിനേനെ എത്തുന്നു.
മനാമയിലെയും പരിസരത്തെ കച്ചവടക്കാരുടെയും വിവിധ കമ്പനികളിൽ ജോലി ചെയ്യുന്നവരുടെയും സഹകരണത്തോടെയാണ് ഇഫ്താർ ഒരുക്കിയത്. അഷ്റഫ് രാമത് ചെയർമാനും ഷംസു മാമ്പ കൺവീനറുമായ സമിതിയാണ് ഇഫ്താറിന് മേൽനോട്ടം വഹിക്കുന്നത്.
താൽകാലികമായി ഒരു ഫ്ലാറ്റ് വാടകക്കെടുത്ത് ജനകീയ അടുക്കളയൊരുക്കി പ്രവർത്തകർ കൂട്ടമായി ഇഫ്താർ ഭക്ഷണമൊരുക്കുകയാണ്. മഗ്രിബ് നമസ്കാരം കഴിഞ്ഞ് എല്ലാവരും പോകും. എല്ലാ ദിവസവും രാത്രി 10.30ന് തറാവീഹ് നമസ്കാരം നടക്കും.
ഇഫ്താർ സംഗമത്തിന് ഐ സി എഫ് മനാമ സെൻട്രൽ, സൂഖ് യൂനിറ്റ് നേതാക്കളായ റഹീം സഖാഫി, അസീസ് ചെറുമ്പ, ഹനീഫ കളത്തൂർ, ഷഫീഖ് പൂക്കയിൽ, ബഷീർ ഷൊർണൂർ, അബ്ദുള്ള കുറ്റൂർ, ജാഫർ കൊല്ലങ്കോട്, അസീസ് വൈക്കടവ്, ഹമീദ് പള്ളപ്പാടി, ഫാഹിസ് പള്ളിക്കൽ ബസാർ, റാഷിദ് കാസർകോട് എന്നിവർ നേതൃത്വം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.