ബഹ്റൈനിലെ ദാനാ മാളില്‍ സേവനകേന്ദ്രം തുറന്ന് ഐ.സി.ഐ.സി.ഐ ബാങ്ക്
text_fieldsമനാമ: ഐ.സി.ഐ.സി.ഐ ബാങ്ക് ബഹ്റൈനിലെ ദാനാ മാളില്‍ ‘സേവനകേന്ദ്രം’ തുറന്നു. രാജ്യത്തെ റീട്ടെയില്‍, സ്വകാര്യ, കോര്‍പറേറ്റ് ബാങ്കിങ് ഉപഭോക്താക്കള്‍ക്ക് പണം നിക്ഷേപിക്കലും പിന്‍വലിക്കലും ഒഴികെയുള്ള എല്ലാ ബാങ്കിങ് സേവനങ്ങളും ഈ കേന്ദ്രത്തില്‍ ലഭിക്കും. മനാമ, ജുഫെയര്‍ എന്നിവിടങ്ങളില്‍ സേവന കേന്ദ്രങ്ങളുള്ള ബാങ്കിന്റെ ബഹ്റൈനിലെ മൂന്നാമത്തെ സര്‍വിസ് കേന്ദ്രമാണിത്.
ഐ.സി.ഐ.സി.ഐ ബാങ്ക് കണ്ട്രി ഹെഡ് അമിത് ബന്‍സാലിന്റെയും ബാങ്കിന്റെ മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം നിർവഹിച്ചു. തിങ്കള്‍ മുതല്‍ വെള്ളി വരെയും ഒന്നും മൂന്നും അഞ്ചും ശനിയാഴ്ചകളിലും ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ കേന്ദ്രത്തില്‍നിന്നു സേവനങ്ങള്‍ ലഭ്യമാണ്. ഞായറാഴ്ച അവധിയാണ്.
സേവിങ്സ്, കറന്റ് അക്കൗണ്ട്, ഫിക്സഡ് ഡെപ്പോസിറ്റുകള്‍, എൻ.ആർ.ഐ നിക്ഷേപങ്ങൾക്കുള്ള ലോണ്‍, ചെക്ക് ശേഖരണവും ക്ലിയറിങ്ങും, ആഗോള പണ കൈമാറ്റം തുടങ്ങിയ വൈവിധ്യമാര്‍ന്ന സേവനങ്ങളുടെ ഒരു നിര റീട്ടെയില്‍, പ്രൈവറ്റ് ബാങ്കിങ് ഉപഭോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയില്‍ ഭവനവായ്പ എടുക്കുന്നതിനും 3-ഇന്‍-1 ട്രേഡിങ് അക്കൗണ്ട് തുറക്കുന്നതിനും സഹായിക്കുന്നു. കൂടാതെ, കോര്‍പറേറ്റ് ഉപഭോക്താക്കള്‍ക്ക് കറന്റ്, കാള്‍ അക്കൗണ്ട്, ശമ്പള കൈമാറ്റ സൗകര്യം എന്നിവയും ലഭിക്കും. ബഹ്റൈന്റെ കേന്ദ്രസ്ഥാനത്തു നില്ക്കുന്ന ദാനാ മാളിലെ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ സേവനകേന്ദ്രം ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവർക്ക് കൂടുതല്‍ സൗകര്യം പ്രദാനം ചെയ്യുകയും അവരുടെ ബാങ്കിങ് ആവശ്യങ്ങള്‍ പൂര്‍ണമായി നിറവേറ്റുകയും ചെയ്യുമെന്ന് ഐ.സി.ഐ.സി.ഐ ബാങ്ക് കണ്ട്രി ഹെഡ് അമിത് ബന്‍സാല്‍ പറഞ്ഞു. രാജ്യത്ത് ബാങ്കിന്റെ സേവനം വിപുലീകരിക്കാനുള്ള നാഴികക്കല്ലുകൂടിയാണ് ഈ സംരംഭമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.