Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ കുടുങ്ങിയ...

ബഹ്​റൈനിൽ കുടുങ്ങിയ സൗദി യാത്രക്കാർ: പ്രശ്​ന പരിഹാരത്തിന്​ ശ്രമം തുടരുന്നു

text_fields
bookmark_border
ബഹ്​റൈനിൽ കുടുങ്ങിയ സൗദി യാത്രക്കാർ: പ്രശ്​ന പരിഹാരത്തിന്​ ശ്രമം തുടരുന്നു
cancel

മനാമ: കിങ്​ ഫഹദ്​ കോസ്​വേ വഴിയുള്ള യാത്രാ നിയന്ത്രണങ്ങളെത്തുടർന്ന്​ ബഹ്​റൈനിൽ കുടുങ്ങിയ സൗദി യാത്രക്കാരുടെ വിഷയത്തിൽ പ്രശ്​ന പരിഹാരത്തിന്​ ശ്രമം തുടരുന്നു. ഇന്ത്യൻ കമ്യൂണിറ്റി റിലീഫ്​ ഫണ്ട്​ (​െഎ.സി.ആർ.എഫ്​) ആഭിമുഖ്യത്തിൽ ഇന്ത്യൻ എംബസി, ട്രാവൽ ഏജൻസി പ്രതിനിധികൾ പ​െങ്കടുത്ത യോഗം തിങ്കളാഴ്​ച വൈകിട്ട്​ ചേർന്നു. എ​ത്രയും വേഗം യാത്രക്കാർക്ക്​ സൗദിയിലേക്ക്​ പോകാൻ വഴി തുറക്കുകയാണ്​ ലക്ഷ്യം.

കിങ്​ ഫഹദ്​ കോസ്​വേ വഴി യാത്രക്കാരെ കടത്തിവിടുന്നതിന്​ സൗദി സർക്കാരി​െൻറ അനുമതി ആവശ്യമാണ്​. ഇക്കാര്യത്തിൽ സൗദിയിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട്​ ഇന്ത്യൻ എംബസി ഉൗർജിത ​ശ്രമം നടത്തണമെന്ന്​ ആവശ്യമുയർന്നു. അതല്ലെങ്കിൽ, ബഹ്​റൈനിൽനിന്ന്​ സൗദിയിലേക്ക്​ കുറഞ്ഞ ചെലവിൽ ചാർ​േട്ടഡ്​ വിമാന സർവീസ്​ ആരംഭിക്കാനുള്ള നീക്കം നടത്തണമെന്നാണ്​ യോഗത്തിൽ ഉയർന്ന മറ്റൊരാവശ്യം.

യാത്രക്കാരുടെ താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണമെന്ന്​ ഇന്ത്യൻ എംബസി സെക്കൻഡ്​ സെക്രട്ടറി രവി ശങ്കർ ശുക്ല ട്രാവൽ ഏജൻസി പ്രതിനിധികളോട്​ അഭ്യർഥിച്ചു. തികച്ചും അർഹരായവർക്ക്​ ഭക്ഷണം, മരുന്ന്​ തുടങ്ങിയ സഹായങ്ങൾ നൽകാമെന്ന്​ ​െഎ.സി.ആർ.എഫ്​ ചെയർമാൻ അരുൾദാസ്​ തോമസ്​ അറിയിച്ചു. അത്തരം ആളുകളുടെ വിഷയം തങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താനും അ​ദ്ദേഹം ട്രാവൽ ഏജൻസി പ്രതിനിധികളോട്​ നിർദേശിച്ചു.

​െഎ.സി.ആർ.എഫ്​ ജനറൽ സെക്രട്ടറി പങ്കജ്​ നല്ലൂർ, സാമൂഹിക പ്രവർത്തകരായ സുധീർ തിരുനിലത്ത്​, അമൽദേവ്​, ഗഫൂർ കൈപ്പമംഗലം തുടങ്ങിയവരും യോഗത്തിൽ പ​െങ്കടുത്തു.

മലയാളികൾ ഉൾപ്പെടെ 1000ഒാളം ഇന്ത്യക്കാരാണ്​ ബഹ്​റൈനിൽ കുടുങ്ങിക്കിടക്കുന്നത്​. കോവിഡ്​ -19 വാക്​സിൻ സ്വീകരിച്ചവരെ മാത്രമേ കോസ്​വേ വഴി കടത്തി വിടൂ എന്ന പുതിയ നിയന്ത്രണമാണ്​ ഇവർക്ക്​ തിരിച്ചടിയായത്​. സൗദിയിലേക്ക്​ പോകാൻ ബഹ്​റൈനിൽ എത്തിയവരിൽ പലരും വാക്​സിൻ സ്വീകരിച്ചവരല്ല. മാത്രമല്ല, സൗദി അംഗീകരിച്ച ആസ്​ട്ര സെനേക്ക, ഫൈസർ, മൊഡേണ, ജോൺസൻ ആൻറ്​ ജോൺസൻ എന്നിവയിൽ ഒരു വാക്​സിൻ സ്വീകരിച്ചവർക്ക്​ മാത്രമേ കോസ്​വേ വഴി പോകാൻ അനുമതി ലഭിക്കൂ. ഇന്ത്യയിൽ നൽകുന്ന കോവാക്​സിൻ സൗദി അംഗീകരിച്ചിട്ടില്ല.

വിമാന മാർഗം സൗദിയിലേക്ക്​ പോകാൻ കഴിയുമെങ്കിലും ചിലവ്​ പലർക്കും താങ്ങാൻ കഴിയുന്നതല്ല. അത്യാവശ്യത്തിനുള്ള പണം പോലും കൈയിൽ ഇല്ലാതെയാണ്​ പലരും ഇവിടെ കഴിയുന്നത്​. വാക്​സിൻ എടുക്കാത്തവർ സൗദിയിൽ എത്തിയാൽ ഒരാഴ്​ച ഹോട്ടൽ ക്വാറൻറീനിൽ കഴിയുകയും വേണം. ടിക്കറ്റ്​, ഹോട്ടൽ താമസം എന്നിവക്കുള്ള തുക കണ്ടെത്തണം.

വിമാനത്തിൽ സീറ്റ്​ ലഭിക്കാനുള്ള പ്രയാസവും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്​. പല വിമാനങ്ങളിലും സീറ്റ്​ നിറഞ്ഞുകഴിഞ്ഞു. ചില ട്രാവൽ ഏജൻസികൾ ചാർ​േട്ടഡ്​ സർവീസുകളുമായി രംഗത്തെത്തിയിട്ടുണ്ട്​. 450 ദിനാർ മുതലാണ്​ യാത്രക്കാരിൽനിന്ന്​ ഇൗടാക്കുന്നത്​.

14 ദിവസത്തെ വിസയിൽ എത്തിയവർ അതിനുശേഷവും താമസിച്ചാൽ നിയമനടപടി നേരിടേണ്ടി വരുമെന്ന ഭീതിയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story