െഎ.സി.ആർ.എഫ് വേനൽക്കാല ബോധവത്കരണ ക്യാമ്പ് സമാപിച്ചു
text_fieldsമനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (െഎ.സി.ആർ.എഫ്) തേർസ്റ്റ് വെേഞ്ച്വഴ്സ് ടീമിെൻറ ഈ വർഷത്തെ വേനൽക്കാല ബോധവത്കരണ ക്യാമ്പ് സമാപിച്ചു.
മറാസ്സിയിലെ 130ഒാളം തൊഴിലാളികൾക്ക് കഴിഞ്ഞ ദിവസം കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്തു. ബഹ്റൈനിലെ ബൊഹ്റ കമ്യൂണിറ്റിയുടെ സഹായത്തോടെ നടത്തുന്ന വിതരണം ഇത്തവണ 12 ആഴ്ച നടത്തി.
കോവിഡ് ബോധവത്കരണ ഫ്ലൈയറുകളും നൽകി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, വളൻറിയർമാരായ മുരളീകൃഷ്ണൻ, സുൽഫിക്കർ അലി, രമൺ പ്രീത് തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.