Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​സി.​ആ​ർ.​എ​ഫ്...

ഐ.​സി.​ആ​ർ.​എ​ഫ് തേ​സ്റ്റ് ക്വ​ഞ്ചേ​ഴ്സ് പ​രി​പാ​ടി ന​ട​ത്തി

text_fields
bookmark_border
തേ​സ്റ്റ് ക്വ​ഞ്ചേ​ഴ്സ് പ​രി​പാ​ടി​
cancel
camera_alt

ഐ.​സി.​ആ​ർ.​എ​ഫ് തേ​സ്റ്റ് ക്വ​ഞ്ചേ​ഴ്സ് പ​രി​പാ​ടി​യി​ൽ​നി​ന്ന്

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (ഐ.​സി.​ആ​ർ.​എ​ഫ്) തേ​സ്റ്റ് ക്വ​ഞ്ചേ​ഴ്സ് പ​രി​പാ​ടി സ​ൽ​മാ​ൻ സി​റ്റി​യി​ലെ വ​ർ​ക്സൈ​റ്റി​ൽ ന​ട​ത്തി. ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ സു​ര​ക്ഷി​ത​മാ​യ തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കാ​നു​ള്ള തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​ഹ്വാ​ന​മു​ൾ​ക്കൊ​ണ്ടാ​ണ് ഐ.​സി.​ആ​ർ.​എ​ഫ് വാ​ർ​ഷി​ക വേ​ന​ൽ​ക്കാ​ല ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്.

ആ​രോ​ഗ്യ​ക​ര​വും സു​ര​ക്ഷി​ത​വു​മാ​യ വേ​ന​ൽ​ക്കാ​ലം സം​ബ​ന്ധി​ച്ച അ​വ​ബോ​ധം പ​ക​രു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ പ്രാ​ഥ​മി​ക ല​ക്ഷ്യം. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​രു​ടെ ജോ​ലി​സ്ഥ​ല​ത്ത് കു​പ്പി​വെ​ള്ളം, ലാ​ബാ​ൻ, പ​ഴ​ങ്ങ​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്യു​ന്നു.

ഇ​ത്ത​വ​ണ ഏ​ക​ദേ​ശം 150 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വെ​ള്ള​ക്കു​പ്പി​ക​ൾ, ജ്യൂ​സ്, ഓ​റ​ഞ്ച്, ആ​പ്പി​ൾ, പ​ഴം എ​ന്നി​വ ന​ൽ​കി.ഐ.​സി.​ആ​ർ.​എ​ഫ് വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. വി.​കെ. തോ​മ​സ്, സെ​ക്ര​ട്ട​റി പ​ങ്ക​ജ് ന​ല്ലൂ​ർ, തേ​സ്റ്റ് ക്വ​ഞ്ചേ​ഴ്സ് 2024 കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ രാ​ജീ​വ​ൻ സി.​കെ , ഫൈ​സ​ൽ മ​ട​പ്പ​ള്ളി, ഐ.​സി.​ആ​ർ.​എ​ഫ് അം​ഗ​ങ്ങ​ളാ​യ രാ​കേ​ഷ് ശ​ർ​മ, സു​രേ​ഷ് ബാ​ബു, ജോ​ൺ ഫി​ലി​പ്പ്, അ​ൽ​ത്തി​യ, ബൊ​ഹ്‌​റ ക​മ്യൂ​ണി​റ്റി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഖു​തു​ബ്, യൂ​സ​ഫ് എ​ന്നി​വ​രും യൂ​നി​വേ​ഴ്സി​റ്റി ട്രെ​യി​നി​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - ICRF conducted Thirst Quenchers event
Next Story