ഐ.സി.ആർ.എഫ് തേസ്റ്റ് ക്വഞ്ചേഴ്സ് പരിപാടി നടത്തി
text_fieldsഐ.സി.ആർ.എഫ് തേസ്റ്റ് ക്വഞ്ചേഴ്സ് പരിപാടിയിൽനിന്ന്
മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) തേസ്റ്റ് ക്വഞ്ചേഴ്സ് പരിപാടി ഹിദ്ദിലെ വർക്ക്സൈറ്റിൽ നടത്തി. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ ആഹ്വാനമുൾക്കൊണ്ടാണ് ഐ.സി.ആർ.എഫ് വാർഷിക വേനൽക്കാല ബോധവത്കരണ പരിപാടി നടത്തുന്നത്.
ആരോഗ്യകരവും സുരക്ഷിതവുമായ വേനൽകാലം സംബന്ധിച്ച അവബോധം പകരുകയാണ് പരിപാടിയുടെ പ്രഥമ ലക്ഷ്യം. തൊഴിലാളികൾക്ക് അവരുടെ ജോലിസ്ഥലത്ത് കുപ്പിവെള്ളം, ലാബാൻ, പഴങ്ങൾ എന്നിവ വിതരണം ചെയ്യുന്നു. ഇത്തവണ ഏകദേശം 270 തൊഴിലാളികൾക്ക് വെള്ളം, ജ്യൂസ്, പഴങ്ങൾ എന്നിവ നൽകി.
ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, സെക്രട്ടറി പങ്കജ് നല്ലൂർ, തേസ്റ്റ് ക്വഞ്ചേഴ്സ് 2024 കോഓഡിനേറ്റർമാരായ രാജീവൻ , ശിവകുമാർ, ഫൈസൽ മടപ്പള്ളി, ഐ.സി.ആർ.എഫ് അംഗങ്ങളായ മുരളികൃഷ്ണൻ , ജോൺ ഫിലിപ്പ്, രുചി ചക്രവർത്തി, സാന്ദ്ര, കൽപന പാട്ടീൽ , ഹേമലത, ബൊഹ്റ കമ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ഖുതുബ്, യൂസഫ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.