ഐ.സി.ആർ.എഫ് സി.പി.ആർ ബോധവത്കരണ ക്യാമ്പ്
text_fieldsമനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്), അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ ടീമുമായി സഹകരിച്ച് ഹൃദയാഘാത ബോധവത്കരണ ക്യാമ്പ് നടത്തി. അസ്കറിലെ ഹാവ്ലോക്ക് ഇന്റീരിയേഴ്സ് കമ്പനിയിൽ നടന്ന ക്യാമ്പ്, ഹൃദയാരോഗ്യത്തെക്കുറിച്ചും അടിയന്തര പ്രതികരണത്തെക്കുറിച്ചും തൊഴിലാളികളെ ബോധവത്കരിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു.
ഹൃദയസ്തംഭനത്തിൽനിന്നും രോഗികളെ അടിയന്തര ഘട്ടങ്ങളിൽ രക്ഷിക്കാനായി സി.പി.ആർ നൽകുന്നതെങ്ങനെ എന്നത് സംബന്ധിച്ച് ക്ലാസെടുത്തു.
ഡോ. ബാബു രാമചന്ദ്രൻ, അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ സ്റ്റാഫ് നഴ്സ് . ഫ്രീഡ എമിലിയ, ടീം അംഗം ആർട്ട് എന്നിവരടക്കം സി.പി.ആറിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ഹാവ്ലോക്ക് കമ്പനിയെ പ്രതിനിധീകരിച്ച എച്ച്.ആർ ഡയറക്ടർ രാഹുൽ ഫഡ്കെ, ഐ.സി.ആർ.എഫിനെ അഭിനന്ദനം അറിയിച്ചു.
ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, ഇത്തരമൊരു ബോധവത്കരണ ക്യാമ്പിന് കമ്പനിയിലെ തൊഴിലാളികൾക്ക് വേണ്ടി സൗകര്യമൊരുക്കിയതിന് ഹാവ്ലോക്ക് ടീമിനോട് നന്ദി പറഞ്ഞു.
ചടങ്ങിൽ ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, അരുൾദാ സ് തോമസ്, മുരളീകൃഷ്ണൻ, ജവാദ് പാഷ, ശിവകുമാർ, കൽപന പാട്ടീൽ, ദീപ്ഷിക, ഹാവ്ലോക്ക് എച്ച്.ആർ മാനേജർ വിജേഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.