െഎ.സി.ആർ.എഫ് െവള്ളവും പഴങ്ങളും വിതരണം ചെയ്തു
text_fieldsമനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) 160ഒാളം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും ബിസ്കറ്റും വിതരണം ചെയ്തു.ഹമാലയിലെ യു.എ.ഇ. അംബാസഡർ റെസിഡൻസ് േപ്രാജക്ട് വർക്ക് സൈറ്റിലായിരുന്നു വിതരണം. കോവിഡ് മുൻകരുതലുകളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ലയർ, മാസ്ക്, സോപ്പ് എന്നിവയും ഐ.സി.ആർ.എഫ് വളൻറിയർമാർ വിതരണം ചെയ്തു. ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി ജോൺ ഫിലിപ്, ഐ.സി.ആർ.എഫ് തേസ് ഖ്വഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത്, വളൻറിയർ മുരളീകൃഷ്ണൻ, ബഹ്റൈൻ ബയാൻ സ്കൂളിലെ ഏതാനും വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.