ഐ.സി.ആർ.എഫ് ഫേബർ കാസ്റ്റൽ സ്പെക്ട്ര വിജയകരം
text_fieldsമനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ് ) `ഫേബർ കാസ്റ്റൽ സ്പെക്ട്ര 2024' എന്ന പേരിൽ പെയിന്റിങ് മത്സരം നടത്തി. ഇന്ത്യൻ സ്കൂൾ - ഇസ ടൗൺ പരിസരത്ത് നടന്ന 16ാമത് `ഫേബർ കാസ്റ്റൽ സ്പെക്ട്ര' ചിത്രരചന മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു.ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ് രാവിലെ ഐ.സി.ആർ.എഫ് അംഗങ്ങളുടെയും വളന്റിയർമാരുടെയും സാന്നിധ്യത്തിൽ ദീപം തെളിച്ച് ഫിനാലെ മത്സരം ഉദ്ഘാടനം ചെയ്തു.
മത്സര വിജയികളുടെ പ്രഖ്യാപനം വൈകീട്ട് നടന്നു. ബഹ്റൈനിലെ 25 ഓളം സ്കൂളുകളിൽ നിന്നുള്ള 2500 ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. കൂടാതെ, മുതിർന്നവരുടെ ഗ്രൂപ്പിനും (18 വയസ്സിനു മുകളിലുള്ളവർ) മത്സരം ഉണ്ടായിരുന്നു. ഇന്ത്യൻ സ്കൂൾ ബഹ്റൈൻ ഈസ ടൗൺ കാമ്പസിലെ ജഷൻമൽ ഓഡിറ്റോറിയത്തിൽ ഫല പ്രഖ്യാപനവും വിജയികളെ ആദരിക്കൽ ചടങ്ങും നടന്നു.
ഓരോ വിഭാഗത്തിലെയും മികച്ച അഞ്ച് വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും ഓരോ ഗ്രൂപ്പിൽനിന്ന് ലഭിച്ച മികച്ച 50 പേർക്ക് മെഡലുകളും നൽകി. പങ്കെടുക്കുന്ന എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റും സമ്മാനിച്ചു. തൊഴിൽകാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അഹമ്മദ് ജാഫർ മുഹമ്മദ് അൽ ഹയ്കി അവാർഡ് ദാന ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
തലാൽ മന്നായി - ശൂറ കൗൺസിൽ അംഗം, ഹുസൈൻ അൽ ഹുസൈനി - സീനിയർ ഒക്യുപേഷനൽ എൻജിനീയർ, തൊഴിൽ മന്ത്രാലയം, ലോവി ജോസഫ്-ഏഷ്യൻ സ്കൂൾ ഡയറക്ടർ, ഗോപിനാഥ് മേനോൻ, പ്രിൻസിപ്പൽ-ന്യൂ ഇന്ത്യൻ സ്കൂൾ, ജെയിംസ് ജോൺ-പ്രസിഡന്റ് കെ.സി.എ, ബോബൻ ഇടിക്കുള തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഗ്രൂപ് 1ലെ ജേതാവ് ന്യൂ മില്ലേനിയം സ്കൂളിലെ ജുബൽ ജോൺ ജോജി, രണ്ടാം സ്ഥാനം ഹസ്മിത എസ് -ന്യൂ മില്ലേനിയം സ്കൂൾ, മൂന്നാം സ്ഥാനം റിയ രാഘവേന്ദ്ര കൊട്ടിയാൻ - ദ ന്യൂ ഇന്ത്യൻ സ്കൂൾ, നാലാം സ്ഥാനം ഇഫ്ഫ ഇർഫാൻ നഖ്വ - ഇന്ത്യൻ സ്കൂൾ ബഹ്റൈൻ, അഞ്ചാം സ്ഥാനം ധ്രുവ് ടിനി ചന്ദ് - ഇന്ത്യൻ സ്കൂൾ ബഹ്റൈൻ.
ഗ്രൂപ് 2 വിജയി: ഏഷ്യൻ സ്കൂളിലെ അമേയ സുനീഷ്, രണ്ടാം സ്ഥാനം ശ്രീഹരി സന്തോഷ് - ഇന്ത്യൻ സ്കൂൾ ബഹ്റൈൻ, മൂന്നാം സ്ഥാനം ജോയൽ ജോൺ ജോജി - ന്യൂ മില്ലേനിയം സ്കൂൾ, നാലാം സ്ഥാനം ലക്ഷ്യ രാമകൃഷ്ണൻ - ഇന്ത്യൻ സ്കൂൾ ബഹ്റൈൻ, അഞ്ചാം സ്ഥാനം ആൻഡ്രിയ ഷെർവിൻ വിനീഷ് - ന്യൂ ഇന്ത്യൻ സ്കൂൾ.
ഗ്രൂപ് 3 ജേതാവ്: ന്യൂ ഇന്ത്യൻ സ്കൂളിലെ ഹന്ന സാറ സോളമൻ, രണ്ടാം സ്ഥാനം ദേവൻ പ്രവീൺ - ഏഷ്യൻ സ്കൂൾ, മൂന്നാം സ്ഥാനം കീർത്തന ഹരീഷ് കെ.വി - ഇന്ത്യൻ സ്കൂൾ ബഹ്റൈൻ, നാലാം സ്ഥാനം നേഹ ജഗദീഷ് - ഇന്ത്യൻ സ്കൂൾ ബഹ്റൈൻ, അഞ്ചാം സ്ഥാനം സാൻവി കൃഷ്ണ - ഏഷ്യൻ സ്കൂൾ.
ഗ്രൂപ് 4 വിജയി: ഏഷ്യൻ സ്കൂളിലെ തീർഥ സാബു, രണ്ടാം സ്ഥാനം അനന്യ കെ ഷരീബ്കുമാർ - ഇന്ത്യൻ സ്കൂൾ ബഹ്റൈൻ, മൂന്നാം സ്ഥാനം മാതുമിത നടരാജൻ - ഇന്ത്യൻ സ്കൂൾ ബഹ്റൈൻ, നാലാം സ്ഥാനം ജാസ്പർ ജോൺ എലാഗോ - ബ്രൈറ്റ്സ് ഇന്റർനാഷനൽ സ്കൂൾ, അഞ്ചാം സ്ഥാനം അംഗന ശ്രീജിത്ത് - ദി ഇന്ത്യൻ സ്കൂൾ ബഹ്റൈൻ.
ഗ്രൂപ് 5 വിജയി: വികാസ് കുമാർ ഗുപ്ത, രണ്ടാം സ്ഥാനം നിതാഷ ബിജു, മൂന്നാം സ്ഥാനം ഇമാൻ ജാഫർ അബ്ദുൽ മൊഹ്സെൻ അൽ ഷെഹാബ്, നാലാം സ്ഥാനം പിയാലി റോയ്. കുട്ടികളുടെ വിജയിച്ച എൻട്രികളും മറ്റ് മികച്ച സൃഷ്ടികളും 2025ലെ വാൾ, ഡെസ്ക്ടോപ് കലണ്ടറുകളിൽ ചിത്രീകരിക്കും. ഈ കലണ്ടറുകൾ 2024 ഡിസംബർ അവസാന വാരത്തിൽ പുറത്തിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.