ഐ.സി.ആർ.എഫ് ഫേബർ കാസ്റ്റൽ സ്പെക്ട്ര ഡിസംബർ ആറിന്
text_fieldsമനാമ: ബഹ്റൈനിൽ വിദ്യാർഥികൾക്കായുള്ള ഏറ്റവും വലിയ കലാമത്സരങ്ങളിലൊന്നായ ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) ഫേബർ കാസ്റ്റൽ സ്പെക്ട്ര ഡിസംബർ ആറിന് ഇന്ത്യൻ സ്കൂൾ - ഇസ ടൗൺ കാമ്പസിൽ നടക്കും. 16ാം വർഷത്തെ ഫേബർ കാസ്റ്റൽ സ്പെക്ട്രയാണിത്. യുവ കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കാനുദ്ദേശിച്ച് നടത്തുന്ന ആർട്ട് ആൻഡ് പെയിന്റിങ് മത്സരമാണ് ഫേബർ കാസ്റ്റൽ സ്പെക്ട്രയുടെ ആകർഷണം.
രജിസ്ട്രേഷൻ പുരോഗമിക്കുകയാണെന്ന് ഐ.സി.ആർ.എഫ് ഭാരവാഹികൾ അറിയിച്ചു. കലയിലൂടെ സംസ്കാരങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മത്സരത്തിൽ ബഹ്റൈൻ കരിക്കുലം സ്കൂളുകളിൽനിന്നും വിവിധ ഇന്ത്യൻ സ്ഥാപനങ്ങളിൽനിന്നുമുള്ള വിദ്യാർഥികൾ പങ്കെടുക്കും. മത്സര തയാറെടുപ്പിന്റെ ഭാഗമായി ഐ.സി.ആർ.എഫ് സ്പെക്ട്ര ടീം സ്കൂൾ കോഓഡിനേറ്റർമാരുടെ യോഗം നടത്തി. 25 സ്കൂളുകളിൽനിന്നായി ഏകദേശം 40 കോഓഡിനേറ്റർമാർ പങ്കെടുത്തു. പ്രായത്തിന്റെ അടിസ്ഥാനത്തിൽ നാല് ഗ്രൂപ്പുകളായി തിരിച്ചായിരിക്കും മത്സരം.
അഞ്ച് മുതൽ എട്ടു വയസ്സ് വരെ, എട്ട് മുതൽ 11 വയസ്സ് വരെ, 11 മുതൽ 14 വയസ്സ് വരെ, 14 മുതൽ 18 വയസ്സ് വരെ എന്നിങ്ങനെ. സ്കൂളുകൾ/സ്ഥാപനങ്ങൾ വഴി മാത്രമേ പങ്കാളിത്തം അനുവദിക്കൂ. പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യ ഡ്രോയിങ് മെറ്റീരിയലുകൾ ലഭിക്കും. ഓരോ വിഭാഗത്തിലെയും ആദ്യ അഞ്ച് വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകും. കൂടാതെ ഓരോ ഗ്രൂപ്പിൽനിന്ന് മികച്ച 50 പേർക്ക് മെഡലുകളും ലഭിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റും നൽകും. വിജയിക്കുന്ന കലാസൃഷ്ടികളും മറ്റ് മികച്ച സൃഷ്ടികളും 2024 ഡിസംബറിൽ ലോഞ്ച് ചെയ്യുന്ന 2025 ഐ.സി.ആർ.എഫ് വാൾ, ഡസ്ക് കലണ്ടറുകളിൽ പ്രദർശിപ്പിക്കും.
സ്പെക്ട്ര -2024 സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് സ്പെക്ട്ര കൺവീനർ മുരളീകൃഷ്ണനെ 34117864 എന്ന നമ്പറിലോ ജോയന്റ് കൺവീനർ നിതിനെ 39612819 എന്ന നമ്പറിലോ icrfbahrain@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.