ഐ.സി.ആർ.എഫ് മെഡിക്കൽ ക്യാമ്പ്
text_fieldsമനാമ: ഒരു വർഷം നീണ്ടുനിൽക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിെൻറ ഭാഗമായി ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) അസ്കറിലെ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ ഒമ്പതാമത്തെ ക്യാമ്പ് സംഘടിപ്പിച്ചു. അമ്പതോളം തൊഴിലാളികളുടെ രക്ത സാമ്പ്ൾ പരിശോധിച്ചു. ആരോഗ്യപരിശോധന നടത്തി.
ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, വൈസ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, മെഗാ മെഡിക്കൽ ക്യാമ്പ് ജനറൽ കൺവീനർ നാസർ മഞ്ചേരി, കോഓഡിനേറ്റർ മുരളീകൃഷ്ണൻ, ഈ മാസത്തെ കോഓഡിനേറ്റർ കാശി വിശ്വനാഥ്, ഐ.സി.ആർ.എഫ് വളന്റിയർമാരായ രമൺ പ്രീത്, സുരേഷ് ബാബു, ആർ. ചിന്നസ്വാമി, ദീപ്ഷിക സരോഗി, ജവാദ് പാഷ, ശിവ കുമാർ, ഹരി, അൽ ഹിലാൽ ഹോസ്പിറ്റലിനെ പ്രതിനിധാനം ചെയ്ത് അനസ്, ഡോ. ജാൻ മുഹമ്മദ്, സിജു മോൻ, ഹാർഡി, ഷബീർ, ബിനു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.