ഐ.സി.ആർ.എഫ് മെഗാ മെഡിക്കൽ ക്യാമ്പ് സമാപിച്ചു
text_fieldsമനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആരംഭിച്ച മെഗാ മെഡിക്കൽ ക്യാമ്പ് പരിപാടി സമാപിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ സ്മരണക്കായാണ് വിവിധ ആശുപത്രികളുമായും മെഡിക്കൽ സെന്ററുകളുമായും സഹകരിച്ച് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചത്.
അസ്കറിനു സമീപമുള്ള അൽ നമൽ ഗ്രൂപ്പിന്റെ ലേബർ ക്യാമ്പിൽ നടന്ന സമാപന ചടങ്ങിൽ 750ഓളം തൊഴിലാളികൾക്ക് സൗജന്യ വൈദ്യപരിശോധന നടത്തി. ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) റിസോഴ്സ് ആൻഡ് സർവിസ് സെക്ടർ ഡെപ്യൂട്ടി സി.ഇ.ഒ അഷ്റഫ് ഇമാം, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി ശങ്കർ ശുക്ല, വി.കെ.എൽ ഹോൾഡിങ്സ് ആൻഡ് അൽ നമൽ ഗ്രൂപ് ചെയർമാൻ വർഗീസ് കുര്യൻ, മിഡിലീസ്റ്റ് ഹോസ്പിറ്റൽ, വി.കെ.എൽ ഹോൾഡിങ്സ് ആൻഡ് അൽ നമൽ ഗ്രൂപ് ഡയറക്ടർ ജീബെൻ വർഗീസ്, വി.കെ.എൽ ഹോൾഡിങ്സ് ഡയറക്ടർ വിശാഖ് വർഗീസ്, ബി.കെ.ജി ഹോൾഡിങ് ചെയർമാൻ കെ.ജി. ബാബുരാജൻ, ഡോ. രമ്യ ബാബുരാജ്, ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, വൈസ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ജോ. സെക്രട്ടറിമാരായ അനീഷ് ശ്രീധരൻ, നിഷ രംഗരാജൻ, മെഗാ മെഡിക്കൽ ക്യാമ്പ് ജനറൽ കോഓഡിനേറ്റർ മുരളീകൃഷ്ണൻ, മിഡിലീസ്റ്റ് ഹോസ്പിറ്റൽ ഗ്രൂപ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ പ്രസാദ്, മെഗാ മെഡിക്കൽ ക്യാമ്പ് കോഓഡിനേറ്റർ ചെമ്പൻ ജലാൽ എന്നിവർ പങ്കെടുത്തു.
ഒരു വർഷത്തിലധികം നീണ്ട പരിപാടിയുടെ ഭാഗമായി വിവിധ ലേബർ ക്യാമ്പുകളിൽനിന്നുള്ള 2500ഓളം തൊഴിലാളികൾക്ക് വൈദ്യപരിശോധന നടത്തിയതായി ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ പറഞ്ഞു. പ്രധാന സ്പോൺസറായ വി.കെ.എൽ ഹോൾഡിങ്സ് ആൻഡ് അൽ നമൽ ഗ്രൂപ്, വാർഷിക സ്പോൺസറായ എൽ.എം.ആർ.എ, കോ-സ്പോൺസർ ബി.കെ.ജി ഹോൾഡിങ്- ക്യു.ഇ.എൽ എന്നിവയെ ചടങ്ങിൽ ആദരിച്ചു.
മെഡിക്കൽ ക്യാമ്പിന് പിന്തുണ നൽകിയ മിഡിലീസ്റ്റ് ഹോസ്പിറ്റൽ, അൽ ഹിലാൽ ഹോസ്പിറ്റൽ, കിംസ് ഹെൽത്ത്, ഷിഫ അൽജസീറ, ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ, ആസ്റ്റർ മെഡിക്കൽ സെന്റർ, അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ, അൽ അമൽ ഹോസ്പിറ്റൽ എന്നിവരെയും ആദരിച്ചു. ഐ.സി.ആർ.എഫ് അംഗങ്ങളായ ജോൺ ഫിലിപ്പ്, സുബൈർ കണ്ണൂർ, സുരേഷ് ബാബു, സുനിൽ കുമാർ, സ്പന്ദന കിഷോർ, ഫ്ലോറിൻ മത്യാസ്, മുരളി നോമുല, ക്ലിഫോർഡ് കൊറിയ, പവിത്രൻ നീലേശ്വരം, ഹേമലത സിങ്, ദീപ്ഷിക സരോഗി, രാജീവൻ, ശിവകുമാർ, ജവാദ് പാഷ, ഷാഹിദ് ജലാൽ, സുബാസ് ചന്ദ്രനാൻ ക്ലിഫോർഡ്, സയ്യിദ് ഹനീഫ്, ഹരി, നൗഷാദ്, സുനിൽ പാഷാര എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി എല്ലാ തൊഴിലാളികൾക്കും ഡിന്നർ പാക്കറ്റുകളും സമ്മാന ഹാംബറുകളും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.