ഐ.സി.ആർ.എഫ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
text_fieldsമനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) തേസ്റ്റ് -ക്വഞ്ചേഴ്സ് വേനൽക്കാല ബോധവത്കരണ പരിപാടിയുടെ മൂന്നാമത്തെ പ്രോഗ്രാം ദീയർ അൽ മുഹറഖിലെ തൊഴിൽസ്ഥലത്ത് സംഘടിപ്പിച്ചു. ആരോഗ്യകരവും സുരക്ഷിതവുമായ വേനലിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
275ഓളം തൊഴിലാളികൾക്ക് കുപ്പിവെള്ളം, പഴങ്ങൾ, മോര്, ഉച്ചഭക്ഷണപ്പൊതി എന്നിവ വിതരണം ചെയ്തു.
ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, അഡ്വൈസർ അരുൾദാസ് തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ജോ. സെക്രട്ടറി നിഷ രംഗരാജൻ, അംഗങ്ങളായ സിറാജ്, ക്ലിഫ്ഫോർഡ് കൊറിയ, അജയകൃഷ്ണൻ, രാജീവൻ, ഹരി, അൽദാന കോൺട്രാക്ടിങ് പ്രോജക്ട് മാനേജർ വിക്രാന്ത്, ബോഹ്റ കമ്യൂണിറ്റി അംഗങ്ങളായ ഖുതുബ്, ഇബ്രാഹിം, യൂസുഫ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി. തുടർച്ചയായ ഏഴാം വർഷമാണ് ഐ.സി.ആർ.എഫ് തേസ്റ്റ് ക്വഞ്ചേഴ്സ് ടീം ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.