ഐ.സി.ആർ.എഫ് തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsമനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി. ആർ.എഫ്) മുഹമ്മദ് ജലാൽ കോൺട്രാക്ടിങ് കമ്പനിയിലെ തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സൽമാബാദിലാണ് മെഡിക്കൽ ക്യാമ്പ് നടന്നത്. 300 ഓളം തൊഴിലാളികൾ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു. മെഡിക്കൽ ചെക്കപ്പും ഡോക്ടർമാരുടെ കൺസൾട്ടേഷനും നടന്നു.
ഡോ. ബാബു രാമചന്ദ്രൻ, ഡോ. സന്ധു, ഡോ. പി.വി ചെറിയാൻ, ഡോ. ബീന മനോജ്, ഡോ. ബെൻറോയ് ബെന്റൽ ഡെയ്സി എന്നിവർ ആരോഗ്യ പരിശോധന നടത്തി. അവരോടൊപ്പം കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെയും അൽ ഹിലാൽ മെഡിക്കൽ സെന്ററിലെയും ജീവനക്കാരും സഹകരിച്ചു.
ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഐ.സി.ആർ.എഫിന്റെ മെഡിക്കൽ അവബോധ കാമ്പയിനുകളെക്കുറിച്ചും മറ്റ് സേവനങ്ങളെക്കുറിച്ചും വിശദീകരിച്ചു. ഐ.സി.ആർ.എഫിന് കമ്പനി എച്ച്.എസ്.ഇ ഓഫിസർ രാജേഷും ക്യാമ്പ് ഹെഡ് നിക്സണും നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.