െഎ.സി.ആർ.എഫ് വേനൽക്കാല സഹായം നൽകി
text_fieldsമനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (െഎ.സി.ആർ.എഫ്) തേസ്റ്റ് ഖ്വഞ്ചേഴ്സ് ടീം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നത് തുടരുന്നു.
റിഫയിലെ തൊഴിൽസ്ഥലത്ത് 80ഒാളം തൊഴിലാളികൾക്കാണ് ശനിയാഴ്ച പഴവർഗങ്ങൾ വിതരണം ചെയ്തത്. ബഹ്റൈനിലെ ബൊഹ്റ കമ്യൂണിറ്റിയുടെ സഹായത്തോടെ നടത്തുന്ന വിതരണം 11 ആഴ്ച പിന്നിട്ടു. എല്ലാ തൊഴിലാളികൾക്കും ബിരിയാണി പാക്കറ്റും നൽകി.
കോവിഡ് മുൻകരുതലുകൾ പ്രതിപാദിക്കുന്ന ലൈയറുകളും മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും ലഡുവും തൊഴിലാളികൾക്ക് നൽകി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, അഡ്വൈസർ അരുൾദാസ് തോമസ്, വളൻറിയർമാരായ മുരളീകൃഷ്ണൻ, സുൽഫിക്കർ അലി, രമൺ പ്രീത്, പങ്കജ് മാലിക്, മുരളി നൊമൂല, ഹരി ബാബു എന്നിവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.