ഐ.സി.ആർ.എഫ് ‘സ്പെക്ട്ര 2022’: വിജയികളെ പ്രഖ്യാപിച്ചു
text_fieldsമനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) സംഘടിപ്പിച്ച 14ാമത് ഫേബർ-കാസ്റ്റൽ ‘സ്പെക്ട്ര 2022’ കലാമത്സര വിജയികളെ പ്രഖ്യാപിച്ചു. വിജയികളുടെ പെയിന്റിങ്ങുകൾ അടങ്ങിയ കലണ്ടർ പ്രകാശനവും ഇതോടൊപ്പം നടന്നു. ബഹ്റൈനിലെ 25ഓളം സ്കൂളുകളിൽനിന്ന് 1200 വിദ്യാർഥികൾ ഡിസംബർ ഒമ്പതിന് നടന്ന മത്സരത്തിൽ പങ്കെടുത്തു.
ഡിസംബർ 11ന് നടന്ന സ്പെക്ട്ര ഇന്റർനാഷനൽ മത്സരത്തിൽ 16ൽ പരം രാജ്യങ്ങളിലെ 60ഓളം സ്കൂളുകളിൽനിന്ന് 250ൽ പരം വിദ്യാർഥികളും പങ്കെടുത്തു. ഇതോടൊപ്പം, ബഹ്റൈനിൽ മുതിർന്നവരുടെ വിഭാഗത്തിനും മത്സരമുണ്ടായിരുന്നു. ഇന്ത്യൻ സ്കൂൾ ഈസ ടൗൺ കാമ്പസിൽ നടന്ന ഫലപ്രഖ്യാപന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല, ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, അഡ്വൈസർ/എക്സ് ഒഫിഷ്യോ അരുൾദാസ് തോമസ്, ഉപദേഷ്ടാവ് ഭഗവാൻ അസർപോട്ട, ട്രഷറർ മണി ലക്ഷ്മണമൂർത്തി, ജോ. സെക്രട്ടറി നിഷ രംഗരാജൻ, ജോ. സെക്രട്ടറിയും സ്പെക്ട്ര കൺവീനറുമായ അനീഷ് ശ്രീധരൻ, ജോ. ട്രഷറർ രാകേഷ് ശർമ, സ്പെക്ട്ര ജോ. കൺവീനർ മുരളീകൃഷ്ണൻ, ടൈറ്റിൽ സ്പോൺസർ ഫേബർ കാസ്റ്റൽ പ്രതിനിധി അലോക് ശർമ, ഐ.സി.ആർ.എഫ് അംഗങ്ങളായ ജോൺ ഫിലിപ്, സുനിൽ കുമാർ, ശ്രീധർ, സുരേഷ് ബാബു, മുരളി നോമൂല, ജവാദ് പാഷ, പങ്കജ് മാലിക്, സുബൈർ കണ്ണൂർ, സുധീർ തിരുനിലത്ത്, ശിവകുമാർ, നാസർ മഞ്ചേരി, കെ.ടി സലിം, ഫ്ലോറിൻ മത്യാസ്, ഹരി, ചെമ്പൻ ജലാൽ, പവിത്രൻ നീലേശ്വരം എന്നിവർ പങ്കെടുത്തു.
വാഗഡ് സമാജിന്റെ കച്ചി ഗോഡി നൃത്തം, തെലുങ്ക് കലാസമിതിയുടെ ലംബാഡി നൃത്തം, നൂപുര ക്ലാസിക്കൽ ആർട്സിന്റെ സെമി ക്ലാസിക്കൽ നൃത്തം, മുൻ ടെസ്റ്റ് ക്രിക്കറ്ററും ബൗളിങ് പരിശീലകനുമായ ഭരത് അരുണിന്റെ മോട്ടിവേഷനൽ പ്രഭാഷണം എന്നിവയും ഉണ്ടായിരുന്നു.
വിജയികൾ (ഒന്നുമുതൽ അഞ്ചു വരെ സ്ഥാനക്കാർ)
ഗ്രൂപ് 1: ചിന്മയി മണികണ്ഠൻ (ബഹ്റൈൻ ഇന്ത്യൻ സ്കൂൾ), ആൻഡ്രിയ സോജിയ സുവാൻ (സേക്രഡ് ഹാർട്ട് സ്കൂൾ), കൗശിക മുരളി കുമാർ (ഏഷ്യൻ സ്കൂൾ), അധുന ബാനർജി (ബഹ്റൈൻ ഇന്ത്യൻ സ്കൂൾ), അനായ് കൃഷ്ണ കാവശ്ശേരി (ഇന്ത്യൻ സ്കൂൾ).
ഗ്രൂപ് 2: ആഷർ അനീഷ് (ഏഷ്യൻ സ്കൂൾ), ദേവിക പൊഴിക്കൽ ശ്രീകുമാർ (ഇന്ത്യൻ സ്കൂൾ), ശ്രീഹരി സന്തോഷ് (ഇന്ത്യൻ സ്കൂൾ), എലീന പ്രസന്ന (ഇന്ത്യൻ സ്കൂൾ), ദേവതാനയ് ചക്കരയൻ (ന്യൂ ഇന്ത്യൻ സ്കൂൾ).
ഗ്രൂപ് 3: കെ.എസ്. അനന്യ (ഇന്ത്യൻ സ്കൂൾ), അസിത ജയകുമാർ (ഇന്ത്യൻ സ്കൂൾ), ദേവ്ന പ്രവീൺ (ഏഷ്യൻ സ്കൂൾ), ഗണേഷ് ശ്രീ ചന്ദ്ര (ഏഷ്യൻ സ്കൂൾ), ഹന്ന സാറ സോളമൻ (ന്യൂ ഇന്ത്യൻ സ്കൂൾ).
ഗ്രൂപ് 4: ശ്രീഭവാനി വിവേക് (ഇന്ത്യൻ സ്കൂൾ), കീർത്തന സജിത്ത് (ഇന്ത്യൻ സ്കൂൾ), സ്വാതി സജിത്ത് (ഇന്ത്യൻ സ്കൂൾ), വന്ദന രമേഷ് (ന്യൂ ഇന്ത്യൻ സ്കൂൾ), അർപ്പിത എലിസബത്ത് സാം (ന്യൂ മില്ലേനിയം സ്കൂൾ)
ഗ്രൂപ് 5: വികാസ് കുമാർ ഗുപ്ത, റൂഡി ഡി പെരെ, കാർലോ ആഞ്ചലോ പാപ്പ, നേഹ ആൻ സജി, ജീസസ് റാമോസ് തേജഡ
സ്പെക്ട്ര ഇന്റർനാഷനൽ വിജയികൾ
ഗ്രൂപ് 1: ജെനുകി കെനാര ഡി സിൽവ (ശ്രീലങ്ക), അഭിരാമി അനീഷ് (ഇന്ത്യ), രൂപ്ജോത് കൗർ (ഇന്ത്യ), സാൻവി സഞ്ചിത (ഇന്ത്യ), എബിൻ ജോസ് ആന്റോ (ഇന്ത്യ).
ഗ്രൂപ് 2: ടി.പി. ശ്രീപാർവതി (ഇന്ത്യ), ഭൗമിക് ഡി. നായർ (ഇന്ത്യ), എം.എൻ. അയാൽസിൽ (ഇന്ത്യ), ദേവിക അരുൺ (ഇന്ത്യ), സുനിസ്ക അയോൺ (ഇന്ത്യ).
ഗ്രൂപ് 3: തെഹാര ബിനുലി ഡി സിൽവ (ശ്രീലങ്ക), ആർ. ജെയ് ഹർനി (ഇന്ത്യ), ഭാഗ്യ സുധാകരൻ (ഇന്ത്യ), കൃഷ്ണ മഹേഷ് (ഖത്തർ), അലോണ സൺസൺ (യു.കെ).
ഗ്രൂപ് 4: ജാസ്പർ ജോൺ എലാഗോ (ഫിലിപ്പീൻസ്), കൃഷ്ണ അശോക് കുമാർ (ഖത്തർ), വർഷ എസ്. മേനോൻ (ഖത്തർ), ലക്ഷ്യ നായിക് (ഇന്ത്യ), ശ്രീഹരി (ഇന്ത്യ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.