ഐ.സി.ആർ.എഫ് തേസ്റ്റ് ക്വഞ്ചേഴ്സ് പരിപാടി നടത്തി
text_fieldsമനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) തേസ്റ്റ് ക്വഞ്ചേഴ്സ് പരിപാടി സിറ്റി സെന്റർ മാളിലെ വർക്ക്സൈറ്റിൽ നടത്തി. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ ആഹ്വാനമുൾക്കൊണ്ടാണ് ഐ.സി.ആർ.എഫ് വാർഷിക വേനൽക്കാല ബോധവത്കരണ പരിപാടി നടത്തുന്നത്.
ആരോഗ്യകരവും സുരക്ഷിതവുമായ വേനൽക്കാലം സംബന്ധിച്ച അവബോധം പകരുക പരിപാടിയുടെ പ്രാഥമിക ലക്ഷ്യം. തൊഴിലാളികൾക്ക് അവരുടെ ജോലിസ്ഥലത്ത് കുപ്പിവെള്ളം, ലാബാൻ, പഴങ്ങൾ എന്നിവ വിതരണം ചെയ്യുന്നു. ഇത്തവണ ഏകദേശം 270 തൊഴിലാളികൾക്ക് വെള്ളക്കുപ്പികൾ, ജ്യൂസ്, ഓറഞ്ച്, ആപ്പിൾ, പഴം എന്നിവ നൽകി. അത്യാവശ്യഘട്ടങ്ങളിൽ വിളിക്കേണ്ട നമ്പർ ഉൾപ്പെടുന്ന ഫ്ലയേഴ്സും നൽകി.
ഐ.സി.ആർ.എഫ് ഡോ.ബാബു രാമചന്ദ്രൻ, വൈസ് ചെയർമാൻ അഡ്വ. വി.കെ.തോമസ്, സെക്രട്ടറി പങ്കജ് നല്ലൂർ, തേസ്റ്റ് ക്വഞ്ചേഴ്സ് 2024 കോഓഡിനേറ്റർമാരായ രാജീവൻ സി.കെ, ഫൈസൽ മടപ്പള്ളി, ഐ.സി.ആർ.എഫ് അംഗങ്ങളായ അനീഷ് ശ്രീധരൻ, രാകേഷ് ശർമ, സുരേഷ് ബാബു, ജോൺ ഫിലിപ്പ്, സാന്ദ്ര, നൗഷാദ്, ഹേമലത, ബൊഹ്റ കമ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ഖുതുബ്, യൂസഫ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.