Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​സി.​ആ​ർ.​എ​ഫ്...

ഐ.​സി.​ആ​ർ.​എ​ഫ് തേ​ഴ്സ്റ്റ് ക്വ​ഞ്ചേ​ഴ്സ് വേ​ന​ൽ​ക്കാ​ല ബോ​ധ​വ​ത്ക​ര​ണം

text_fields
bookmark_border
icrf
cancel
camera_alt

ഐ.​സി.​ആ​ർ.​എ​ഫ് തേ​ഴ്സ്റ്റ് ക്വ​ഞ്ചേ​ഴ്സ് വേ​ന​ൽ​ക്കാ​ല ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (ഐ.​സി.​ആ​ർ.​എ​ഫ്) തേ​ഴ്സ്റ്റ് ക്വ​ഞ്ചേ​ഴ്സ് 2024 ഈ ​വ​ർ​ഷ​ത്തെ പ​ത്താ​മ​ത്തെ വേ​ന​ൽ​ക്കാ​ല ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ശ​നി​യാ​ഴ്ച അ​വാ​ലി​യി​ലെ വ​ർ​ക്ക്‌​സൈ​റ്റി​ൽ ന​ട​ന്നു.

ആ​രോ​ഗ്യ​ക​ര​വും സു​ര​ക്ഷി​ത​വു​മാ​യ വേ​ന​ൽ​ക്കാ​ല​ത്തെ കു​റി​ച്ചു​ള്ള അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​ണ് പ​രി​പാ​ടി​യു​ടെ അ​ടി​സ്ഥാ​ന ല​ക്ഷ്യം. 150 ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വെ​ള്ള​ക്കു​പ്പി​ക​ൾ, ജ്യൂ​സ്, ഓ​റ​ഞ്ച്, ആ​പ്പി​ൾ, പ​ഴം എ​ന്നി​വ ന​ൽ​കി. കൂ​ടാ​തെ അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ വി​ളി​ക്കേ​ണ്ട ന​മ്പ​ർ ഉ​ൾ​പ്പെ​ടു​ന്ന ഫ്ല​യേ​ഴ്സും വി​ത​ര​ണം ചെ​യ്തു. എ​ൽ.​എം.​ആ​ർ.​എ, ഐ.​ഒ.​എം. പ്ര​തി​നി​ധി​ക​ൾ സ​ഹ​ക​രി​ച്ചു.

ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ അ​ഡ്വ. വി.​കെ തോ​മ​സ്, വൈ​സ് ചെ​യ​ർ​മാ​ൻ പ​ങ്ക​ജ് ന​ല്ലൂ​ർ, സെ​ക്ര​ട്ട​റി അ​നീ​ഷ് ശ്രീ​ധ​ര​ൻ, ട്ര​ഷ​റ​ർ ഉ​ദ​യ് ഷാ​ൻ​ബാ​ഗ്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു, തേ​ഴ്സ്റ്റ് ക്വ​ഞ്ചേ​ഴ്സ് 2024 കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ സി.​കെ. രാ​ജീ​വ​ൻ, ഫൈ​സ​ൽ മ​ട​പ്പ​ള്ളി, ഐ.​സി.​ആ​ർ.​എ​ഫ് അം​ഗ​ങ്ങ​ളാ​യ മു​ര​ളീ​കൃ​ഷ്ണ​ൻ, സാ​ന്ദ്ര എ​ന്നി​വ​രും ബോ​ഹ്റ ക​മ്യൂ​ണി​റ്റി പ്ര​തി​നി​ധി യൂ​സ​ഫ്, സ​യ​ൻ​സ് ഓ​ഫ് സ്പി​രി​ച്വാ​ലി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ച്ച​യാ​യ ഒ​മ്പ​താം വ​ർ​ഷ​മാ​ണ് ഐ.​സി.​ആ​ർ.​എ​ഫ് തേ​ഴ്സ്റ്റ് ക്വ​ഞ്ചേ​ഴ്സ് ടീം ​വെ​ള്ള​വും പ​ഴ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ന്ന​ത്. തേ​ഴ്സ്റ്റ് ക്വ​ഞ്ചേ​ഴ്സ് പ്ര​തി​വാ​ര പ​രി​പാ​ടി അ​ടു​ത്ത ആ​ഴ്ച​യോ​ടെ അ​വ​സാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICRFBahrain News
News Summary - ICRF Thirst Quenchers Summer awareness
Next Story