ഐ.സി.ആർ.എഫ് പരിശീലന ശിൽപശാല
text_fieldsമനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി. ആർ.എഫ്) ഇന്ത്യൻ ക്ലബുമായി സഹകരിച്ച് ഗേറ്റ്കീപ്പർ പരിശീലന ശിൽപശാല സംഘടിപ്പിച്ചു.
ആത്മഹത്യാസാധ്യതയുള്ളവരെ എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ച് ശിൽപശാലയിൽ പരിശീലനം നൽകി. സന്നദ്ധപ്രവർത്തകർക്ക് ആവശ്യമായ ഇടപെടലിന് വൈദഗ്ധ്യം നൽകുകയായിരുന്നു ഉദ്ദേശ്യം.
അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ഫെബ പെർസി പോൾ, ബഹ്റൈൻ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഡോ. ആനന്ദ് നായർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ മോഡറേറ്ററായിരുന്നു.
വിവിധ സ്കൂളുകളിൽനിന്നുള്ള നിരവധി അധ്യാപകരും വിവിധ അസോസിയേഷനുകളുടെ എക്സിക്യൂട്ടിവ് അംഗങ്ങളും ഉൾപ്പെടെ നൂറിലധികം പേർ പരിശീലന സെഷനിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.