െഎ.സി.ആർ.എഫ് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്തു
text_fieldsമനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) 130 ഓളം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്തു. മനാമയിലെ അൽഗാന കമ്പനിയുടെ ബെൽഹാമർ വർക്ക് സൈറ്റിലായിരുന്നു വിതരണം. കോവിഡ് -19 സമയത്ത് പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുള്ള നിർദേശങ്ങളും മാസ്ക്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും ഐ.സി.ആർ.എഫ് വളൻറിയർമാർ വിതരണം ചെയ്തു. ഇതോടൊപ്പം, എസ്.ടി.സി കമ്പനി സ്പോൺസർ ചെയ്ത സൗജന്യ പ്രീപെയ്ഡ് സിം കാർഡുകളും എല്ലാ തൊഴിലാളികൾക്കും നൽകി.
തൊഴിലാളികളെ കുടിവെള്ളത്തിെൻറ പ്രാധാന്യത്തെക്കുറിച്ചും വേനൽകാലത്ത് ആരോഗ്യം എങ്ങനെ സംരക്ഷിക്കാമെന്നതിനെക്കുറിച്ചും ബോധവത്കരിക്കുകയാണ് പരിപാടിയുടെ മുഖ്യലക്ഷ്യം. ആഗസ്റ്റ് അവസാനം വരെ പ്രതിവാര പരിപാടി തുടരാനാണ് ഉദ്ദേശിക്കുന്നതെന്ന് ഐ.സി.ആർ.എഫ് ഭാരവാഹികൾ അറിയിച്ചു. ഐ.സി.ആർ.എഫ്. ചെയർമാൻ അരുൾദാസ് തോമസ്, ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്, തേർസ്റ്റ് ഖ്വഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത്, വളൻറിയർമാരായ ശിവകുമാർ, ക്ലിഫോർഡ് കൊറിയ, സുനിൽ കുമാർ, മുരളീകൃഷ്ണൻ, നാസർ മഞ്ചേരി, പവിത്രൻ നീലേശ്വരം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.