Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരേഖകൾ കൃത്യമെങ്കിൽ...

രേഖകൾ കൃത്യമെങ്കിൽ കണക്​ഷനും വേഗത്തിൽ

text_fields
bookmark_border
രേഖകൾ കൃത്യമെങ്കിൽ കണക്​ഷനും വേഗത്തിൽ
cancel
Listen to this Article

നി​ല​വി​ൽ വൈ​ദ്യു​തി, വെ​ള്ളം മീ​റ്റ​റും, ക​ണ​ഷ്ക​നു​മു​ള്ള കെ​ട്ടി​ട​ത്തി​ൽ പു​തു​താ​യി ഒ​രു വാ​ട​ക​ക്കാ​ര​ന്​ ര​ണ്ട്​ രീ​തി​യി​ൽ ക​ണ​ക്ഷ​ൻ എ​ടു​ക്കാ​ൻ സാ​ധി​ക്കും. bahrain.bh വ​ഴി മൂ​വ്​-​ഇ​ൻ ക​ണ​ക്ഷ​ൻ അ​പേ​ക്ഷ, സ​ർ​വി​സ്​ റീ​ക​ണ​ക്ഷ​ൻ അ​പേ​ക്ഷ​ എ​ന്നി​വ​യാ​ണ്​ ഈ ​ര​ണ്ട്​ മാ​ർ​ഗ​ങ്ങ​ൾ.

Move-in Request:

ഒ​രാ​ളു​ടെ പേ​രി​ലു​ള്ള വൈ​ദ്യു​തി ക​ണ​ക്ഷ​ൻ മ​റ്റൊ​രാ​ളു​ടെ പേ​രി​ലേ​ക്ക്​ മാ​റ്റു​ന്ന രീ​തി​യാ​ണി​ത്. പു​തി​യ അ​പേ​ക്ഷ​ക​​ന്റെ പേ​രും മൊ​ബൈ​ൽ ന​മ്പ​ർ, വി​ലാ​സം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളും അ​പ്​​ഡേ​റ്റ്​ ചെ​യ്ത്​ പ​ഴ​യ ക​ണ​ക്ഷ​ൻ മാ​റ്റി​യെ​ടു​ക്കാ​ൻ സാ​ധി​ക്കും. നി​ല​വി​ലു​ള്ള ക​സ്റ്റ​മ​റു​ടെ കു​ടി​ശ്ശി​ക പു​തി​യ അ​പേ​ക്ഷ​ക​​ന്റെ പേ​രി​ലേ​ക്ക്​ മാ​റ്റി​യോ മാ​റ്റാ​തെ​യോ മൂ​വ്​ ഇ​ൻ ക​ണ​ക്ഷ​ൻ എ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്.

പു​തി​യ ക​ണ​ക്ഷ​ൻ വ്യ​ക്​​തി​പ​ര​മാ​ണോ ക​മേ​ഴ്​​സ്യ​ൽ ആ​ണോ എ​ന്ന്​ തി​ര​ഞ്ഞെ​ടു​ത്ത്​ അ​തി​ന​നു​സ​രി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​പേ​ക്ഷ​യി​ൽ ന​ൽ​ക​ണം. ewa.bhൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്ത അ​പേ​ക്ഷ​ഫോ​റം പൂ​രി​പ്പി​ച്ച്​ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം. അ​ക്കൗ​ണ്ട്, മീ​റ്റ​ർ റീ​ഡി​ങ്, പ്രോ​പ്പ​ർ​ട്ടി, ലാം​ഗ്വേ​ജ്,​ ക​സ്റ്റ​മ​ർ, പെ​യ്​​മെ​ന്‍റ്​ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി എ​ട്ടോ​ളം​ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കു​ക​യും വേ​ണം. ഐ​ബാ​ൻ, ഐ.​ഡി കാ​ർ​ഡ്​/​പാ​സ്​​പോ​ർ​ട്ട്, ലീ​സ്​ ര​ജി​സ്​​ട്രേ​ഷ​ൻ ര​സീ​ത്, ലീ​സ്​ കോ​ൺ​ട്രാ​ക്ട്, ഇ​ല​ക്​​ട്രി​സി​റ്റി മീ​റ്റ​റി​​​ന്റെ ഫോ​ട്ടോ, ഇ​ല​ക്​​ട്രി​സി​റ്റി മീ​റ്റ​ർ റീ​ഡി​ങ്ങി​​ന്റെ ഫോ​ട്ടോ, വാ​ട്ട​ർ മീ​റ്റ​റി​​​ന്റെ ഫോ​ട്ടോ, വാ​ട്ട​ർ മീ​റ്റ​ർ റീ​ഡി​ങ്ങി​​ന്റെ ഫോ​ട്ടോ എ​ന്നീ രേ​ഖ​ക​ൾ നി​ർ​ബ​ന്ധ​മാ​യും സ​മ​ർ​പ്പി​ക്ക​ണം. താ​മ​സി​ക്കു​ന്ന കെ​ട്ടി​ടം ഉ​ട​മ​യി​ൽ​നി​ന്ന്​ മ​റ്റൊ​രാ​ൾ ഏ​റ്റെ​ടു​ത്ത്​ ന​ട​ത്തു​ന്ന​താ​ണെ​ങ്കി​ൽ പ​വ​ർ ഓ​ഫ്​ അ​റ്റോ​ർ​ണി കോ​പ്പി​യും സ​മ​ർ​പ്പി​ക്ക​ണം.

സ്കി​പ​ലി​നോ വ​ഴി​യാ​ണ്​ അ​പേ​ക്ഷ ന​ൽ​കു​ന്ന​തെ​ങ്കി​ൽ ഇ-​മെ​യി​ൽ വ​ഴി ല​ഭി​ക്കു​ന്ന സ​ന്ദേ​ശ​ത്തി​ന്​ റി​പ്ലൈ ഒ​പ്​​ഷ​ൻ തി​ര​ഞ്ഞെ​ടു​ത്ത്​ ഒ​റ്റ പി.​ഡി.​എ​ഫ്​ ആ​യാ​ണ്​ ഈ ​രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

തു​ട​ർ​ന്ന്​ ഡെ​പ്പോ​സി​റ്റ്​ തു​ക അ​ട​ക്കാ​നു​ള്ള നി​ർ​ദേ​ശം ല​ഭി​ക്കും. ഡെ​ബി​റ്റ്​ കാ​ർ​ഡ്​ അ​ല്ലെ​ങ്കി​ൽ ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ ഡെ​പ്പോ​സി​റ്റ്​ തു​ക അ​ട​ക്കാം. ഇ​തി​​​െന്‍റ ര​സീ​ത്​ ഇമെയിൽ റി​ൈപ്ല ആയി ഇ​ല​ക്​​ട്രി​സി​റ്റി ഓ​ഫി​സി​ലേ​ക്ക്​ അ​യ​ക്ക​ണം. ഡെപ്പോസിറ്റ്​ തുക സ്വീകരിച്ചതിന്​ തെളിവായി മുമ്പ്​ ഡെപ്പോസിറ്റ്​ ബോണ്ട്​ നൽകുമായിരുന്നു. ഇപ്പോൾ അത്​ നിർത്തലാക്കിയിരിക്കുകയാണ്​. അതിനാൽ, ഡെപ്പോസിറ്റ്​ തുക അടച്ചതി​െന്‍റ രസീത്​ സൂക്ഷിച്ചുവെക്കണം.

അ​പേ​ക്ഷ അം​ഗീ​ക​രി​ച്ചാ​ൽ ഡ​യ​റ​ക്ട്​ ഡെ​ബി​റ്റ്​ ട്രാ​ൻ​സ്ഫ​റി​നു​ള്ള ഫോ​റം അ​യ​ച്ചു​ത​രും. ഇ​ത്​ പൂ​രി​പ്പി​ച്ച്​ ബാ​ങ്കി​ൽ ന​ൽ​കി​യ അ​തേ ഒ​പ്പ്​ സ​ഹി​തം തി​രി​കെ അ​യ​ക്ക​ണം. ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ, വ്യ​ക്​​തി​പ​ര​മാ​യ വി​വ​ര​ങ്ങ​ൾ എ​ന്നി​വ ഇ​തി​ൽ ന​ൽ​ക​ണം. ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ ഇ​ല​ക്​​ട്രി​സി​റ്റി അ​ധി​കൃ​ത​ർ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്. നി​ല​വി​ലു​ള്ള ​ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ച്​ പു​തി​യ ക​ണ​ക്ഷ​ൻ എ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ സ​ർ​വി​സ്​ റീ​ക​ണ​ക്ഷ​ൻ റി​ക്വ​സ്റ്റാ​ണ്​ ന​ൽ​കേ​ണ്ട​ത്. അതിനും മുകളിൽ പറഞ്ഞ നടപടിക്രമങ്ങൾ പൂർത്തീകരിക്കണം. വൈ​ദ്യു​തി ക​ണ​ക്ഷ​ൻ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ നാ​ളെ.

(തു​ട​രും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waterelectricity
News Summary - If the documents are accurate the connection will be faster
Next Story