Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightചിക്കൻ ബൺ നിറച്ചത്

ചിക്കൻ ബൺ നിറച്ചത്

text_fields
bookmark_border
ചിക്കൻ ബൺ നിറച്ചത്
cancel
Listen to this Article

ചേ​രു​വ​ക​ൾ

മൈ​ദ -2ക​പ്പ്

അ​യ​മോ​ദ​കം - ടേ​ബി​ൾ​സ്പൂ​ൺ

മൈ​ദ അ​യ​മോ​ദ​ക​വും ഉ​പ്പും ആ​വ​ശ്യ​ത്തി​ന് വെ​ള്ള​വും

ചേ​ർ​ത്ത് ന​ന്നാ​യി കു​ഴ​ച്ച് 15 മി​നി​റ്റ് മാ​റ്റി​വെ​ക്കു​ക.

എ​ണ്ണ - വ​റു​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ​ത്.

ഫി​ല്ലി​ങ്സി​നു വേ​ണ്ടി

ചി​ക്ക​ൻ - 200 ഗ്രാം (​വേ​വി​ച്ച​ത്)

ഉ​ള്ളി - 2 (ചെ​റു​താ​യി കൊ​ത്തി​യ​രി​ഞ്ഞ​ത്)

കാ​ര​റ്റ് - 1 ടേ​ബി​ൾ​സ്പൂ​ൺ (ചെ​റു​താ​യി കൊ​ത്തി​യ​രി​ഞ്ഞ​ത്)

ഗ്രീ​ൻ​പീ​സ് -2 ടേ​ബി​ൾ​സ്പൂ​ൺ (വേ​വി​ച്ച​ത്)

പ​ച്ച​മു​ള​ക് -എ​രു​വി​നു​ള്ള​ത്

ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി ച​ത​ച്ച​ത് -1 സ്പൂ​ൺ

ചെ​റി​യ ജീ​ര​കം - 1 ടേ​ബി​ൾ​സ്പൂ​ൺ

ഒ​രു പാ​നി​ൽ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ഇ​തി​ലേ​ക്ക് ചെ​റി​യ ജീ​ര​കം ഇ​ട്ട് മൂ​പ്പി​ക്കു​ക. പി​ന്നീ​ട് ഉ​ള്ളി​യി​ട്ട് വ​ഴ​റ്റി, ശേ​ഷം ബാ​ക്കി​യു​ള്ള ചേ​രു​വ​ക​ൾ ഓ​രോ​ന്നാ​യി​ട്ട് വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് വേ​വി​ച്ച ചി​ക്ക​ൻ ചേ​ർ​ക്കു​ക. ശേ​ഷം 1/4 സ്പൂ​ൺ കു​രു​മു​ള​ക് പൊ​ടി​യും, 1/4 സ്പൂ​ൺ ഗ​രം മ​സാ​ല, മ​ഞ്ഞ​ൾ പൊ​ടി -1/4 സ്പൂ​ൺ പൊ​ടി​യും ചേ​ർ​ത്ത് ഇ​ള​ക്കി ആ​വ​ശ്യ​ത്തി​ന് ഉ​പ്പ് ചേ​ർ​ക്കു​ക. മ​ല്ലി​യി​ല ഇ​ടു​ക.

ത​യാ​റാ​ക്കു​ന്ന വി​ധം

കു​ഴ​ച്ചു​വെ​ച്ച മൈ​ദ ഉ​രു​ള​ക​ളാ​ക്കി വ​ട്ട​ത്തി​ൽ പ​ര​ത്തു​ക. മൂ​ന്ന്​ ഇ​ഞ്ച് വ​ലു​പ്പ​ത്തി​ൽ നീ​ള​ത്തി​ൽ മു​റി​ക്കു​ക. ര​ണ്ട്​ സ്പൂ​ൺ മ​സാ​ല എ​ടു​ത്ത് മു​റി​ച്ചു​വെ​ച്ച ക​ഷ​ണ​ത്തി​ലേ​ക്ക് ഫി​ൽ ചെ​യ്യു​ക. നീ​ള​ത്തി​ൽ ത​ന്നെ ര​ണ്ടു ഭാ​ഗ​വും എ​ടു​ത്ത് കോ​ട്ട് ചെ​യ്യു​ക. കൈ​കൊ​ണ്ട് ന​ന്നാ​യി പ്ര​സ് ചെ​യ്ത് കൊ​ടു​ക്ക​ണം. പി​ന്നീ​ട് വ​ട്ട​ത്തി​ൽ ചു​റ്റു​ക. ശേ​ഷം കൈ​യി​ൽ എ​ടു​ത്ത് ന​ന്നാ​യി പ്ര​സ് ചെ​യ്യു​ക. മു​റി​ച്ചു​വെ​ച്ച ക​ഷ്ണ​ങ്ങ​ൾ ഓ​രോ​ന്നും ഇ​തു പോ​ലെ ചെ​യ്യു​ക. ഉ​ണ്ടാ​ക്കി​വെ​ച്ച ബ​ൺ ഓ​രോ​ന്നും എ​ടു​ത്ത് ചൂ​ടാ​യ എ​ണ്ണ​യി​ൽ വ​റു​ത്ത് കോ​രു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftar snacks
News Summary - iftar snacks how to make
Next Story