സ്ത്രീശാക്തീകരണത്തിന് െഎ.ജി.എ പ്രതിജ്ഞാബദ്ധം –അൽ ഖാഇദ്
text_fieldsമനാമ: ബഹ്റൈൻ ബിസിനസ് വിമൻ സൊസൈറ്റി (ബി.ബി.എസ്) ചെയർപേഴ്സൻ അഹ്ലം ജനാഹിയും ഇന്ത്യയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള മന്ത്രാലയത്തിലെ നാഷനൽ ബോർഡ് അംഗവും കോംവിഷൻ മാനേജിങ് ഡയറക്ടറുമായ ഹർജീന്ദർ കൗർ തൽവാറും ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെൻറ് അതോറിറ്റി (െഎ.ജി.എ) ചീഫ് എക്സിക്യൂട്ടിവ് മുഹമ്മദ് അലി അൽ ഖാഇദുമായി കൂടിക്കാഴ്ച നടത്തി. ബിസിനസുകാരായ വനിതകൾ വഹിക്കുന്ന നേതൃത്വപരമായ പങ്കിനെക്കുറിച്ചും പ്രാദേശികമായും ആഗോളതലത്തിലും അവരുടെ സംഭാവനകളെക്കുറിച്ചും അൽ ഖാഇദ് എടുത്തുപറഞ്ഞു.
ബഹ്റൈനും ഇന്ത്യയും മറ്റ് രാജ്യങ്ങളും തമ്മിൽ സാേങ്കതിക വിവര കൈമാറ്റം പ്രധാനപ്പെട്ട കാര്യമാണ്. സർക്കാർ ചെലവുകൾ കുറക്കാനും സേവനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കാനും ഇത് സഹായിക്കും. സമൂഹത്തിലും തൊഴിലിടങ്ങളിലും സ്ത്രീ ശാക്തീകരണത്തിെൻറ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. രാജ്യത്തിലെ സ്ത്രീകൾക്ക് െഎ.ജി.എ നൽകുന്ന ശ്രദ്ധേയ പദ്ധതികളും സേവനങ്ങളും അദ്ദേഹം വിശദീകരിച്ചു. എല്ലാമേഖലകളിലും സ്ത്രീകൾക്ക് തുല്യ അവസരം ഉറപ്പുവരുത്തുന്നതിന് സഹായിക്കുന്നതാണ് ഇൗ പദ്ധതികൾ. നയരൂപവത്കരണ രംഗത്തും തീരുമാനങ്ങൾ എടുക്കുന്ന മറ്റ് വേദികളിലും സ്ത്രീകളുടെ ആവശ്യങ്ങൾ ഉൾപ്പെടുത്താനും അവർ അഭിമുഖീകരിക്കുന്ന തടസ്സങ്ങൾ നീക്കാനും െഎ.ജി.എ പ്രതിജ്ഞാബദ്ധമാണെന്ന് അൽ ഖാഇദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.