ഇഗ്‌നോയും യൂണിഗ്രാഡ് എജുക്കേഷൻ സെന്‍ററും കൈ കോർക്കുന്നു
text_fieldsമനാമ: ലോകത്തിലെ ഏറ്റവും വലിയ യൂനിവേഴ്സിറ്റിയായ ഇഗ്‌നോയുടെ (ഇന്ദിര ഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റി) ബഹ്‌റൈനിലെ അംഗീകൃത സെന്‍ററായി യൂണിഗ്രാഡ് എജുക്കേഷൻ സെന്‍ററിനെ പ്രഖ്യാപിച്ചു. ഡൽഹിയിലെ മൈദാൻ ഗഡിയിലെ ഇഗ്നോ കാമ്പസിൽ നടന്ന ചടങ്ങിൽ ഇഗ്നോ വൈസ് ചാൻസലർ നാഗേശ്വര റാവുവാണ് പ്രഖ്യാപനം നടത്തിയത്. യൂണിഗ്രാഡ് ചെയർമാൻ ജെ.പി. മേനോൻ, യൂനിവേഴ്സിറ്റി രജിസ്ട്രാർ അശോക് ചൗബേ, ഇഗ്നോ അന്താരാഷ്ട്ര ഡയറക്ടർ ജിതേന്ദ്ര കുമാർ ശ്രീവാസ്‌തവ എന്നിവർ സംബന്ധിച്ചു. തുടർന്ന്, വിദേശകാര്യ-വിദ്യാഭ്യാസ വകുപ്പുകളുടെ സഹമന്ത്രി ഡോ. രാജ്‌കുമാർ രഞ്ജൻ സിങ്ങിന്റെ സാന്നിധ്യത്തിൽ യൂണിഗ്രാഡിനെ ഇഗ്നോ ഭാരവാഹികൾക്ക് വൈസ് ചാൻസലർ പരിചയപ്പെടുത്തി.
ബഹ്റൈനിൽ താമസിച്ച് ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് എല്ലാ കാമ്പസ് സൗകര്യങ്ങളോടും കൂടി യൂണിഗ്രാഡ് നൽകുന്ന ഇഗ്നോയുടെ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ ചേർന്ന് പഠനം തുടരാവുന്നതാണ്. ക്ലാസുകൾക്ക് പുറമെ വ്യക്തിത്വവികസനത്തിന് ആവശ്യമായ പാഠ്യേതര, കലാ, കായിക പരിപാടികൾക്കും പ്രാധാന്യം നൽകുന്ന സ്ഥാപനമാണ് യൂണിഗ്രാഡ്. അടുത്ത അധ്യയന വർഷത്തേക്കുള്ള ഡിഗ്രി, പി.ജി കോഴ്സുകൾക്കുള്ള അഡ്മിഷൻ യൂണിഗ്രാഡിൽ ആരംഭിച്ചു. ആദ്യം ചേരുന്ന 100 വിദ്യാർഥികൾക്ക് ഫീസിൽ ഇളവ് ലഭിക്കും. വിവരങ്ങൾക്ക് 33537275, 17344972 എന്നീ നമ്പറുകളിലോ info@ugecbahrain.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.