ഐ.ഐ.ടി മദ്രാസ് ബഹ്റൈൻ പരീക്ഷ കേന്ദ്രം ഉദ്ഘാടനം നാളെ
text_fieldsമനാമ: ഇന്ത്യൻ വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ ഐ.ഐ.ടി മദ്രാസിന്റെ ഡേറ്റ സയൻസ് ആൻഡ് ആപ്ലിക്കേഷൻ ഓൺലൈൻ ബിരുദ പ്രോഗ്രാമിനുള്ള ബഹ്റൈൻ പരീക്ഷ സെന്റർ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം നിർവഹിക്കും. ഉച്ചക്ക് 12ന് നടക്കുന്ന ഓൺലൈൻ പരിപാടിയിൽ ഐ.ഐ.ടി മദ്രാസ് ഡീൻ പ്രഫ. പ്രതാപ് ഹരിദോസ്, കോഓഡിനേറ്റർ വിഘ്നേശ് മുത്തുവിജയൻ, ബഹ്റൈൻ സെന്റർ ഡയറക്ടർ അഡ്വ. അബ്ദുൽ ജലീൽ അബ്ദുള്ള എന്നിവർ പങ്കെടുക്കും.
പ്രായഭേദമന്യേ ഏതൊരാൾക്കും ബഹ്റൈനിൽ താമസിച്ച് ഐ.ഐ.ടി ബിരുദം കരസ്ഥമാക്കാനുള്ള സുവർണാവസരമാണ് ഇതിലൂടെ ഒരുങ്ങുന്നതെന്ന് ബഹ്റൈൻ സെന്റർ ഡയറക്ടർ അബ്ദുൽ ജലീൽ അബ്ദുല്ല പറഞ്ഞു.
ഈ ബിരുദം ഉയർന്ന ജോലിസാധ്യതകൾ തുറക്കുന്നതോടൊപ്പം എം.ടെക്കിനും ഡോക്ടറേറ്റ് പ്രോഗ്രാമിലേക്കുമുള്ള അഡ്മിഷന് യോഗ്യതയായി പരിഗണിക്കപ്പെടും ചെയ്യും. കോഴ്സിനെക്കുറിച്ച് കൂടുതൽ അറിയാനും ഐ.ഐ.ടി അധ്യാപകരുമായി നേരിട്ട് സംവദിക്കാനും പരിപാടിയിൽ അവസരമുണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ മീറ്റിങ് ലിങ്കിനും 33644193, 33644194 എന്നീ വാട്സ് ആപ്പ് നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.