ഐ.ഐ.ടി മദ്രാസ് സർട്ടിഫിക്കേഷൻ കോഴ്സുകൾ ബഹ്റൈനിൽ ആരംഭിക്കും
text_fieldsമനാമ: മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രവർത്തക് ഫൗണ്ടേഷനുമായി ഔട്ട്റീച്ച് പാർട്ണർ ഉടമ്പടി ഒപ്പുവെച്ചതായി മക്ഇൻഡീസ് കൺസൽട്ടൻസി അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡേറ്റ സയൻസ്, ക്രിപ്റ്റോ കറൻസി, സൈബർ സെക്യൂരിറ്റി, മെഷീൻ ലേണിങ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ, ബാങ്കിങ്, ഫിനാൻസ് തുടങ്ങിയ മേഖലകളിൽ വൈവിധ്യമാർന്ന സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ ഇതുവഴി ബഹ്റൈനിലും ലഭ്യമാകും. ഐ.ഐ.ടി മദ്രാസ് കാമ്പസിൽ നടന്ന ചടങ്ങിൽ മദ്രാസ് ഐ.ഐ.ടി ഡയറക്ടർ പ്രഫ. വി. കാമകോടി, ഡിജിറ്റൽ സ്കിൽ അക്കാദമി പ്രോഗ്രാം കോഓഡിനേറ്റർ പ്രഫ. മഗള സുന്ദർ എന്നിവർ പങ്കെടുത്തു. മക്ഇൻഡീസ് കൺസൽട്ടൻസിയെ പ്രതിനിധാനംചെയ്ത് ചെയർമാൻ പി. ഉണ്ണികൃഷ്ണനും സി.ഇ.ഒ അബ്ദുൽ ജലീൽ അബ്ദുല്ലയും പങ്കെടുത്തു. സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ www.mcindeezacademy.com എന്ന എഡ്-ടെക് പ്ലാറ്റ്ഫോം വഴി ലഭ്യമാകും.
തിങ്കളാഴ്ച ക്രൗൺ പ്ലാസയിൽ നടക്കുന്ന ചടങ്ങിൽ പോർട്ടൽ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, ഐ.ഐ.ടി മദ്രാസ് പ്രവർത്തക് സി.ഇ.ഒ ഡോ, ശങ്കർ രാമൻ, ഡിജിറ്റൽ സ്കിൽസ് അക്കാദമി ജി.എം, ഡോ. ബാലമുരളി തുടങ്ങിയവർ പങ്കെടുക്കും. വിവരങ്ങൾക്ക് 33644165 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.