Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകു​റ​ഞ്ഞ...

കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ​ക്കാ​യി ഐ.​എ​ൽ.​എ സ്‌​പോ​ക്ക​ൺ ഇം​ഗ്ലീ​ഷ് ക്ലാ​സ്

text_fields
bookmark_border
english learning
cancel

മ​നാ​മ: കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ​ക്കാ​യു​ള്ള ഇ​ന്ത്യ​ൻ ലേ​ഡീ​സ് അ​സോ​സി​യേ​ഷ​ൻ (ഐ.​എ​ൽ.​എ) സ്‌​പോ​ക്ക​ൺ ഇം​ഗ്ലീ​ഷ് ക്ലാ​സു​ക​ൾ സെ​പ്റ്റം​ബ​ർ ആ​റി​ന് തു​ട​ങ്ങും. ബ​ഹ്‌​റൈ​നി​ൽ താ​മ​സി​ക്കു​ന്ന എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലെ​യും താ​ഴ്ന്ന വ​രു​മാ​ന​മു​ള്ള​വ​ർ​ക്കാ​യി പ്ര​ത്യേ​കം രൂ​പ​ക​ൽ​പ​ന ചെ​യ്‌​ത​താ​ണ് ക്ലാ​സു​ക​ൾ.

ചെ​ല​വേ​റി​യ പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫീ​സ് താ​ങ്ങാ​ൻ പ​റ്റാ​ത്ത​വ​ർ​ക്കാ​യാ​ണ് ഐ.​എ​ൽ.​എ​യു​ടെ ക​മ്യൂ​ണി​റ്റി ഔ​ട്ട്‌​റീ​ച്ച് പ്രോ​ജ​ക്റ്റു​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ത് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഇം​ഗ്ലീ​ഷി​ൽ അ​ടി​സ്ഥാ​ന ആ​ശ​യ​വി​നി​മ​യ വൈ​ദ​ഗ്ദ്ധ്യം നേ​ടു​ന്ന​തി​ന് സ​ഹാ​യി​ക്കു​ക, ജോ​ലി​യി​ലും സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളി​ലും കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ടാ​ൻ പ്രാ​പ്ത​രാ​ക്കു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ്യം. സ്പീ​ക്ക് ഈ​സി സ​ബ്ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഡോ. ​റൂ​ബി തോ​മ​സും നി​ഷ മാ​റോ​ളി​യും ചേ​ർ​ന്ന് കോ​ഴ്സ് ഏ​കോ​പി​പ്പി​ക്കും. ര​ണ്ട് മാ​സ​മാ​ണ് കോ​ഴ്സ് കാ​ലാ​വ​ധി. ആ​ഴ്ച​യി​ൽ ര​ണ്ടു​ത​വ​ണ ക്ലാ​സു​ണ്ടാ​യി​രി​ക്കും. 10 ദി​നാ​റാ​ണ് ഫീ​സ്.

നാ​മ​മാ​ത്ര​മാ​യ ഈ ​ഫീ​സ് അ​ട​യ്‌​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് സ്‌​പോ​ൺ​സ​ർ​ഷി​പ്പ് ഏ​ർ​പ്പാ​ടാ​ക്കും. ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​ർ​ക്ക് ചേ​രാം.

കോ​ഴ്‌​സി​ലേ​ക്കു​ള്ള അ​പേ​ക്ഷ ഫോ​റ​ങ്ങ​ൾ മ​ല​ബാ​ർ ബി​രി​യാ​ണി ഹൗ​സ് സ​ൽ​മാ​നി​യ, വൃ​ന്ദാ​വ​ൻ റെ​സ്റ്റാ​റ​ന്‍റ് മ​നാ​മ, മൈ​സൂ​ർ ഭ​വ​ൻ, സം​ഗീ​ത റെ​സ്റ്റാ​റ​ന്‍റ്, സി​റ്റി​മാ​ർ​ട്ട് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്, ഹൂ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ല​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്യാം. ഗൂ​ഗി​ൾ ഫോം ​ലി​ങ്ക്: https://docs.google.com/forms/d/e/1FAIpQLSd2ZBGPno0pvwbtQyu_Zy-rKMeFpEU11_riXspdj23sKBfvMA/viewform

ആ​ഗ​സ്റ്റ് 28ന​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​ക​ൾ വാ​ങ്ങി​യ സ്ഥ​ല​ത്ത് ത​ന്നെ പൂ​രി​പ്പി​ച്ച് തി​രി​കെ ന​ൽ​കാം. അ​ല്ലെ​ങ്കി​ൽ താ​ഴെ പ​റ​ഞ്ഞ ന​മ്പ​റു​ക​ളി​ൽ വാ​ട്സ്ആ​പ് ചെ​യ്യാം.

തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​പേ​ക്ഷ​ക​രെ അ​ഭി​മു​ഖ​ത്തി​ന് വി​ളി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷ ഫോ​റം സ​മ​ർ​പ്പി​ക്കാ​നും ബ​ന്ധ​പ്പെ​ടു​ക: 33560046 , 39257150 36990111

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ClassBahrain NewsSpoken English
News Summary - ILA Spoken English Class for Low Income Employees
Next Story