അനധികൃത തൊഴിൽ: എൽ.എം.ആർ.എ പരിശോധന ശക്തമാക്കി
text_fieldsമനാമ: അനധികൃത തൊഴിലാളികളെ കണ്ടെത്താൻ പരിശോധന ലേബർ മാർക്കറ്റ് െറഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ശക്തമാക്കി. കഴിഞ്ഞദിവസം കാപിറ്റൽ ഗവർണറേറ്റ് പരിധിയിൽ നടത്തിയ പരിശോധനയിൽ മതിയായ രേഖകളില്ലാത്ത നിരവധി തൊഴിലാളികളെ പിടികൂടി. നിയമനടപടികൾ പൂർത്തിയാക്കി ഇവരെ നാടുകടത്താനാണ് തീരുമാനം.നാഷനാലിറ്റി, പാസ്പോർട്സ് ആൻഡ് റസിഡൻറ്സ് അഫയേഴ്സുമായി ചേർന്നാണ് എൽ.എം.ആർ.എ വ്യാപകമായി പരിശോധന നടത്തുന്നത്. കഴിഞ്ഞ ആഴ്ച നോർതേൺ ഗവർണറേറ്റിലെ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിലും നിരവധി അനധികൃത തൊഴിലാളികളെ പിടികൂടിയിരുന്നു. വരുംദിവസങ്ങളിൽ വിവിധ ഏജൻസികളുമായി സഹകരിച്ച് പരിശോധന കർശനമാക്കുമെന്ന് എൽ.എം.ആർ.എ പ്രസ്താവനയിൽ പറഞ്ഞു. തൊഴിൽ വിപണിക്ക് ഹാനികരമായ രീതിയിൽ പ്രവർത്തിക്കുന്ന അനധികൃത തൊഴിലാളികളെ കണ്ടെത്താൻ രാജ്യവ്യാപകമായി പരിശോധന ഉണ്ടാകും. തൊഴിൽ വിപണിയുമായോ അനധികൃത തൊഴിലാളികളുമായോ ബന്ധപ്പെട്ട പരാതികൾ 17506055 എന്ന നമ്പറിൽ എൽ.എം.ആർ.എ കമ്യൂണിക്കേഷൻ സെൻററിൽ അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.