അനധികൃത മത്സ്യബന്ധനം: ശിക്ഷ കനപ്പിക്കാൻ നീക്കം
text_fieldsമനാമ: അനധികൃത മത്സ്യബന്ധനത്തിനും കടൽ, സമുദ്ര വിഭവങ്ങൾ ചൂഷണംചെയ്യുന്നതിനും മൂന്നുമാസം മുതൽ ഒരു വർഷം വരെ തടവും 1000 മുതൽ ലക്ഷം ദീനാർ വരെ പിഴയും ചുമത്തുന്ന നിയമഭേദഗതി നിർദേശം പാർലമെന്റിൽ.
കടൽ, തീര സംരക്ഷണവുമായി ബന്ധപ്പെട്ട 22 നിയമലംഘകർക്ക് ശിക്ഷ കനപ്പിക്കുന്ന രീതിയിൽ 2002ലെ മത്സ്യബന്ധന, കടൽ-തീര സംരക്ഷണ നിയമം ഭേദഗതി ചെയ്യാനാണ് നീക്കം.
ചെറിയ കുറ്റകൃത്യങ്ങൾക്ക് മൂന്നു മാസമോ ഒരു വർഷം വരെയോ തടവും 1000-5000 ബി.ഡി പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ചുമത്താനാണ് നിർദേശം. ഗുരുതര നിയമലംഘനങ്ങൾക്ക് മൂന്നു വർഷം തടവോ 30,000 മുതൽ ഒരു ലക്ഷം വരെ ദീനാർ പിഴയോ ലഭിക്കും.ഒരു വർഷത്തിനുള്ള കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാക്കും.
മന്ത്രിസഭയും എണ്ണ, പരിസ്ഥിതി മന്ത്രാലയങ്ങളും മുനിസിപ്പാലിറ്റിയും കൃഷിവകുപ്പും നിയമനിർമാണത്തെ പിന്തുണച്ചു. സർക്കാർ അംഗീകരിച്ച നിയമം അംഗീകാരത്തിനായി പാർലമെന്റിനു മുന്നിൽ വെക്കും. വാണിജ്യ കപ്പലുകൾക്ക്/ക്യാപ്റ്റന്മാർക്ക് പരിശീലന ആവശ്യത്തിനായി ലൈസൻസില്ലാത്ത മീൻപിടിത്തക്കാരെയോ ക്രൂ മെംബർമാരെയോ കൊണ്ടുപോകാൻ അനുമതി നൽകണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.നിലവിലെ നിയമപ്രകാരം ലൈസൻസില്ലാത്തവരെ വാണിജ്യകപ്പലിൽ കയറ്റാനാവില്ല.
തീരസംരക്ഷണസേന പരിശോധന തുടരുന്നു
മനാമ: തീരസംരക്ഷണസേന ദേശീയത, പാസ്പോർട്ട്, താമസകാര്യ വകുപ്പുമായും തൊഴിൽവിപണി നിയന്ത്രണ അതോറിറ്റിയുമായും സഹകരിച്ച് കടലിൽ പരിശോധന തുടരുന്നു. മത്സ്യബന്ധനം നടത്തുന്നവർ നിയമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും മത്സ്യബന്ധന ബോട്ടുകൾക്ക് ലൈസൻസ് ഉണ്ടെന്നും ഉറപ്പാക്കാനാണ് പരിശോധന. സുരക്ഷ ഉപകരണങ്ങളും ലഭ്യതയും കാലാവധിയും പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.