അനധികൃത മത്സ്യബന്ധനക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യം
text_fieldsമനാമ: അനധികൃത മത്സ്യബന്ധനക്കാർക്കെതിരെ കർശന നടപടി വേണമെന്ന് തദ്ദേശീയരായ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു. രാജ്യത്തെ ചെമ്മീനിെൻറ സമൃധിയിൽ കുറവ് വരാനുള്ള കാരണം അനധികൃത മത്സ്യബന്ധനമാണെന്ന് അവർ പറഞ്ഞു. തൊഴിലാളികൾ കഴിഞ്ഞ ദിവസം മുഹറഖിലെ ‘ഫിഷർമെൻ സൊസൈറ്റി’യുടെ ആസ്ഥാനത്തെത്തി ചെമ്മീൻ പിടിക്കുന്നത് ആറുമാസത്തേക്ക് നിരോധിച്ച തീരുമാനത്തിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു. നാളെ മുതലാണ് ചെമ്മീൻ പിടുത്ത നിരോധനം നിലവിൽ വരുന്നത്. ഇത് സെപ്റ്റംബർ 15 വരെ നീളും.ആദ്യമായാണ് നിരോധന കാലം ആറുമാസമാകുന്നത്. ചെമ്മീനിെൻറ പ്രജജനകാലം മുൻനിർത്തിയാണ് നിരോധനം. ഇത് ചെമ്മീൻ സമ്പത്ത് നിലനിർത്താൻ സഹായിക്കും. എന്നാൽ, നിരോധനം വഴി മാത്രം ചെമ്മീനിെൻറ അളവിലുണ്ടാകുന്ന കുറവ് പരിഹരിക്കാനാകില്ല എന്ന നിലപാടിലാണ് പ്രാദേശിക മത്സ്യബന്ധന തൊഴിലാളികൾ. അനധികൃത മത്സ്യബന്ധനം നടത്തുന്നവരെ കർശനമായി നേരിടേണ്ടതുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു.1980ൽ ചെമ്മീൻ പിടിത്തം നിശ്ചിത കാലത്തേക്ക് നിരോധിക്കുന്ന തീരുമാനം ആദ്യമായി വന്ന വേളയിൽ അധികം പേരും ഇത് അംഗീകരിച്ചിരുന്നുന്നെന്ന് ഫിഷർമെൻ സൊസൈറ്റി മുൻ സെക്രട്ടറി ജനറൽ അബ്ദുൽ അമീൻ അൽമഘ്നി പ്രാദേശിക പത്രത്തോട് പറഞ്ഞു. ഇപ്പോൾ, ഒാരോ വർഷം കഴിയുന്തോറും നിയമലംഘകരുടെ എണ്ണം കൂടുകയാണ്. അവരെ പിടികൂടാനുള്ള മതിയായ സംവിധാനങ്ങളില്ലാത്തതാണ് കാരണം. ഇവരെ പിടികൂടി മതിയായ ശിക്ഷ നൽകിയില്ലെങ്കിൽ, അത് പെർമിറ്റുള്ളവരെ കൂടി ബാധിക്കും. അനധികൃതക്കാർ യാതൊരു കയ്യും കണക്കുമില്ലാതെ മീൻ പിടിക്കുന്നതിനാൽ, നിരോധന കാലം കഴിഞ്ഞ് കടലിൽ പോകുന്നവർക്കും മതിയായ അളവിൽ ചെമ്മീൻ കിട്ടാത്ത സ്ഥിതിയാണ്.മത്സ്യബന്ധന തൊഴിലാളികൾ എന്ന നിലയിൽ നാലുമാസത്തെ നിരോധന കാലം തന്നെ വളരെ നീണ്ടതാണ്.എന്നാൽ, ആ സമയത്ത് നിരോധനം പൂർണമായും നിലനിൽക്കുന്നുണ്ട് എന്നകാര്യം ഉറപ്പുവരുത്തേണ്ടതുണ്ട്. അധികൃതർ മതിയായ നിയന്ത്രണമില്ലാതെ ചെമ്മീൻ പിടിക്കാൻപുതിയ പെർമിറ്റ് നൽകുന്നതും പ്രശ്നമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2006ലെ കണക്കനുസരിച്ച് ചെമ്മീൻ പിടിക്കാനായി 260 പേർക്കാണ് പെർമിറ്റ് ഉണ്ടായിരുന്നത്.ഇന്നത് 400 ആയി ഉയർന്നിട്ടുണ്ട്. ഇത് കടൽ സമ്പത്ത് കുറയാൻ കാരണമാകും.കടലിന് താങ്ങാനാകുന്നതിലും കൂടുതൽ എണ്ണമാണിത്.
ഇതിനിടയിൽ, നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടായില്ലെങ്കിൽ, എട്ടുമാസത്തെ നിരോധനകാലമുണ്ടായിട്ടും കാര്യമില്ല. പെർമിറ്റുകളുടെ ആധിക്യവും കടൽ നികത്തലും മത്സ്യബന്ധനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.