ജിദാഫ്സ് മാര്‍ക്കറ്റിലെ അനധികൃത കടകൾ പൊളിച്ചുമാറ്റി
text_fieldsമനാമ: ജിദാഫ്സ് മാര്‍ക്കറ്റില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിച്ച നിരവധി പച്ചക്കറി, പഴം, മത്സ്യ സ്റ്റാളുകള്‍ മനാമ മുനിസിപ്പാലിറ്റി അധികൃതര്‍ പൊളിച്ചുമാറ്റി. കടയുടമകള്‍ക്ക് മൂന്നു ദിവസം മുമ്പ് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടി. അപകടസാധ്യതയുള്ള വഴിയായതിനാലും നിയമപരമായ അനുമതിയില്ലാത്തതിനാലും കടകള്‍ പൊളിച്ചുമാറ്റണമെന്ന് നോട്ടീസില്‍ പറഞ്ഞിരുന്നു.
ഗോള്‍ഡ് സൂക്കിലേക്ക് പോകുന്ന റോഡിന്റെ അറ്റത്ത് വടക്കേ ഭാഗത്തായിരുന്നു ഈ കടകള്‍. തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും മാര്‍ക്കറ്റിലെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും കച്ചവടക്കാർ മുനിസിപ്പാലിറ്റി കാര്യ മന്ത്രിയോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.