ഒാൺലൈനിൽ സ്വഭാവ സർട്ടിഫിക്കറ്റ് നൽകുന്നതിൽ പുരോഗതി
text_fieldsമനാമ: സ്വഭാവ സർട്ടിഫിക്കറ്റ് ഒാൺലൈനായി നൽകുന്നതിൽ പുരോഗതി. സർട്ടിഫിക്കറ്റുകളുടെ ഡിജിറ്റൽവത്കരണം 44 ശതമാനത്തോളം ആയെന്ന് അധികൃതർ വ്യക്തമാക്കി. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റാണ് സ്വഭാവ സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്. സർട്ടിഫിക്കറ്റുകൾ ഒാൺലൈനായി നൽകാൻ ആരംഭിച്ചതോടെ ചെലവ് കുറക്കാനായതിനൊപ്പം പ്രയത്നവും സമയവും ലാഭിക്കാനായെന്നും ജനറൽ ഡയറക്ടറേറ്റ് മേധാവി പറഞ്ഞു.
എല്ലാ മേഖലകളിലും സാേങ്കതികവിദ്യയുടെ സഹായം ലഭ്യമാക്കാനുള്ള ഇക്കണോമിക് വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് ഇൗ നേട്ടം കൈവരിച്ചത്. പരമ്പരാഗത രീതിയിൽനിന്ന് ഒാൺലൈനിലേക്ക് സേവനങ്ങൾ മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കോവിഡ് മുൻകരുതലുകൾ പാലിക്കാനും ഒാൺലൈൻ സേവനം സഹായിക്കുന്നു. Bahrain.bh എന്ന ഇ-ഗവൺമെൻറ് പോർട്ടലിൽനിന്ന് പൗരന്മാർക്കും പ്രവാസികൾക്കും സേവനങ്ങൾ നേടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.