ഗതാഗതം സുഗമമാക്കുന്നതിന് 10 പദ്ധതികള്‍ നടപ്പാക്കി –മന്ത്രി
text_fieldsമനാമ: ഗതാഗതം സുഗമമാക്കുന്നതിന് 10 പദ്ധതികള്‍ നടപ്പാക്കിയതായി പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് വ്യക്തമാക്കി. വിവിധ ഗവര്‍ണറേറ്റുകളില്‍ 39,00,000 ദീനാറിെൻറ നവീകരണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിച്ചത്.
നിലവിെല റോഡുകളിലെ തിരക്ക് കുറക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും സിഗ്നലുകളില്‍ കാത്തുകിടക്കുന്ന സമയം ലാഭിക്കാനും ഇതു വഴിയൊരുക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്റൈനില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ റോഡുകള്‍ പണിയാനും നിലവിെല റോഡുകളുടെ നിലവാരം വര്‍ധിപ്പിക്കാനുമുള്ള പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
2021 സെപ്റ്റംബര്‍ അവസാനംവരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 7,36,840 വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സാമൂഹികപങ്കാളിത്തത്തോടെ പുതിയ റോഡുകള്‍ ആരംഭിക്കുന്നതിന് പദ്ധതിയുള്ളതായും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തലസ്ഥാന നഗരിയായ മനാമക്ക് പുറത്ത് സ്ഥാപിക്കുന്നതു വഴി തിരക്ക് കുറക്കാന്‍ സാധിക്കുമെന്നും അതിനുള്ള നീക്കങ്ങള്‍ ചടുലമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.