െഎഡി കാർഡ് സേവനം മെച്ചപ്പെടുത്തുന്നു
text_fieldsമനാമ: ഐഡി കാർഡ് കേന്ദ്രങ്ങളുടെ സേവനം മെച്ചപ്പെടുത്താൻ വിപുല പദ്ധതി ആവിഷ്കരിച്ചതായി ഇ-ഗവൺമെൻറ് ആൻഡ് ഇൻഫർമേഷൻ അതോറിറ്റി സി.ഇ.ഒ മുഹമ്മദ് അലി അൽ ഖാഇദ് വ്യക്തമാക്കി.
ദിനേന 1000 ഐഡി കാർഡുകൾ നൽകുന്നതിനുള്ള അപ്പോയിൻമെൻറുകൾ നൽകും. കൂടാതെ അറാദിലെ സേവനകേന്ദ്രത്തിെൻറ പ്രവർത്തനം പുനരാരംഭിക്കുകയും ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യും.
നവീകരണത്തിെൻറ ഭാഗമായി കൂടുതൽ ഉപകരണങ്ങൾ സേവന കേന്ദ്രങ്ങളിൽ ലഭ്യമാക്കും. ഇ -കീ സേവനത്തിന് രജിസ്ട്രേഷൻ സ്വയം ചെയ്യാനും സൗകര്യമൊരുക്കും. ഉപഭോക്താക്കൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതോടൊപ്പം പരാതികൾക്ക് വേഗം മറുപടി നൽകാൻ സൗകര്യവുമുണ്ടാകും. bahrain.bh പോർട്ടൽ വഴി വിലാസം പരിശോധിക്കാനും മാറ്റാനുമുള്ള സംവിധാനം ഈ വർഷമാണ് ഒരുക്കിയത്. ആഭ്യന്തര മന്ത്രി ലഫ്. ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നിർദേശമനുസരിച്ചാണ് സേവനങ്ങൾ മെച്ചപ്പെടുത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.