Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതൊ​ഴി​ൽ അ​ന്ത​രീ​ക്ഷം...

തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്ത​ൽ: എ​ൽ.​എം.​ആ​ർ.​എ​യു​ടെ ‘വ​ർ​ക്കി​ങ് ടു​ഗ​ദ​ർ’ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു

text_fields
bookmark_border
തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്ത​ൽ: എ​ൽ.​എം.​ആ​ർ.​എ​യു​ടെ ‘വ​ർ​ക്കി​ങ് ടു​ഗ​ദ​ർ’ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു
cancel

മ​നാ​മ: തൊ​ഴി​ലു​ട​മ​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും അ​വ​കാ​ശ​ങ്ങ​ളെ​യും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളെ​യും​കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക, ജോ​ലി​സ്ഥ​ല​ത്ത് നീ​തി, സ​മ​ത്വം, സ്ഥി​ര​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ ല​ക്ഷ്യ​മി​ട്ട് ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) പു​തി​യ ബ​ഹു​ഭാ​ഷ സ​ർ​വേ ആ​രം​ഭി​ച്ചു. ‘ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ക’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ക്കു​ന്ന പ​ഠ​ന​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് സ​ർ​വേ. ഇ​ന്റ​ർ​നാ​ഷ​ന​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ മൈ​ഗ്രേ​ഷ​നു​മാ​യി (ഐ.​ഒ.​എം) സ​ഹ​ക​രി​ച്ചാ​ണ് പ​ഠ​നം ന​ട​ത്തു​ന്ന​ത്.

മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, അ​റ​ബി​ക്, ബം​ഗാ​ളി, ഹി​ന്ദി, ഉ​റു​ദു, നേ​പ്പാ​ളി, അം​ഹാ​രി​ക് (എ​ത്യോ​പ്യ​ൻ സെ​മി​റ്റി​ക് ഭാ​ഷ) എ​ന്നി​വ​യി​ൽ lmra.gov.bh-ൽ ​ഇ​തി​ന്റെ ചോ​ദ്യാ​വ​ലി ല​ഭ്യ​മാ​ണ്. തൊ​ഴി​ലു​ട​മ​ക​ൾ, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ പ്ര​വാ​സി​ക​ൾ, റി​ക്രൂ​ട്ട്‌​മെ​ന്റ് ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​രി​ൽ​നി​ന്ന് ഫീ​ഡ്‌​ബാ​ക്ക് ശേ​ഖ​രി​ക്കും.

പ​ങ്കെ​ടു​ക്കു​ന്ന​വ​രോ​ട് പ്രൊ​ബേ​ഷ​ൻ കാ​ല​യ​ള​വ്, സേ​വ​നാ​ന​ന്ത​ര ന​ഷ്ട​പ​രി​ഹാ​രം, ക​രാ​ർ ബാ​ധ്യ​ത​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ചോ​ദി​ക്കും. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ലു​ട​മ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. ഓ​പ്ഷ​ന​ൽ ഇ​ൻ​ഷു​റ​ൻ​സ് സം​വി​ധാ​നം, തൊ​ഴി​ലാ​ളി​ക്ക് ടെ​ലി​ഫോ​ൺ വി​ളി​ക്കാ​നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നു​മു​ള്ള സ്വാ​ത​ന്ത്ര്യം തു​ട​ങ്ങി​യ​വ​യും ചോ​ദ്യാ​വ​ലി​യി​ലു​ണ്ട്. മ​നു​ഷ്യ​ക്ക​ട​ത്ത് ത​ട​യാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ഏ​കോ​പി​പ്പി​ച്ചാ​ണ് ഈ ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മെ​ച്ച​പ്പെ​ട്ട തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​വും തൊ​ഴി​ൽ വി​പ​ണി​യും നി​ല​നി​ർ​ത്താ​നു​ള്ള ബ​ഹ്‌​റൈ​ന്റെ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​ണ് ഈ ​സം​രം​ഭ​മെ​ന്ന് എ​ൽ.​എം.​ആ​ർ.​എ ചൂ​ണ്ടി​ക്കാ​ട്ടി.

സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ വി​ക​സ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സു​സം​ഘ​ടി​ത​വും സു​ര​ക്ഷി​ത​വു​മാ​യ തൊ​ഴി​ൽ വി​പ​ണി​യെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും അ​വ​കാ​ശ​ങ്ങ​ളെ​യും ക​ട​മ​ക​ളെ​യും കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി​യെ​ന്ന് എ​ൽ.​എം.​ആ​ർ.​എ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് നി​ബ്രാ​സ് താ​ലി​ബ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama.
News Summary - Improving the Working Environment: LMR's 'Working' 'Together' campaign started
Next Story