ഒരാഴ്ചക്കിടയിൽ 555 സ്വദേശികൾക്ക് തൊഴിൽ നൽകി
text_fieldsമനാമ: കഴിഞ്ഞ ഒരാഴ്ചക്കിടെ 555 സ്വദേശി തൊഴിലന്വേഷകർക്ക് തൊഴിൽ നൽകാൻ സാധിച്ചതായി തൊഴിൽ സാമൂഹിക ക്ഷേമ കാര്യ മന്ത്രാലയം വ്യക്തമാക്കി. ഒക്ടോബർ 31 മുതൽ നവംബർ ആറ് വരെയാണ് 410 സ്വകാര്യ കമ്പനികളിൽ ഇവരെ നിയമിച്ചത്. വിവിധ പരിശീലന പരിപാടിയിലൂടെ 509 പേർക്ക് തൊഴിൽ വൈദഗ്ധ്യം നൽകാനും സാധിച്ചു. 2021ലെ രണ്ടാം തൊഴിൽദാന പദ്ധതി പ്രകാരം മൊത്തം 25,000 തൊഴിലവസരങ്ങൾ ഒരുക്കുന്നതിനാണ് ശ്രമം നടക്കുന്നത്.
10,093 പേർക്ക് ഇതിനകം തൊഴിൽ പരിശീലനം നൽകിക്കഴിഞ്ഞു.
പതിനായിരത്തിലധികം പേർക്ക് ഇക്കാലയളവിനുള്ളിൽ തൊഴിൽ നൽകാൻ സാധിച്ചതായും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.