അങ്കം നാട്ടിൽ, ചൂട് പ്രവാസ ലോകത്തും
text_fieldsമനാമ: തദ്ദേശ തെരഞ്ഞെടുപ്പ് നാട്ടിലാണെങ്കിലും ആവേശത്തിെൻറ പരകോടിയിലാണ് പ്രവാസികളും. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തങ്ങളുടെ പ്രിയ സ്ഥാനാർഥികൾക്ക് പിന്തുണയുമായി അവരും രംഗത്തുണ്ട്.കോവിഡ് മുൻകരുതൽ പാലിക്കേണ്ടതിനാൽ ഡിസംബർ എട്ട്, 10, 14 തീയതികളിൽ മൂന്നു ഘട്ടങ്ങളിലായാണ് ഇത്തവണ തദ്ദേശ വോെട്ടടുപ്പ്. നവംബർ 23നാണ് പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി. ഇതുകഴിഞ്ഞാൽ തെരഞ്ഞെടുപ്പങ്കത്തിെൻറ വ്യക്തമായ ചിത്രം പുറത്തുവരും.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രവാസ ലോകത്തെ പോഷക സംഘടനകൾ വോട്ടുറപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ജില്ല കമ്മിറ്റികളുടെയും ഏരിയ കമ്മിറ്റികളുടെയുമെല്ലാം കൺവെൻഷനുകൾ വിളിച്ചുചേർത്ത് നാട്ടിലെ സ്ഥാനാർഥികളുടെ വിജയമുറപ്പിക്കാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തത്. വരുംദിവസങ്ങളിൽ കൺവെൻഷനുകൾ വിളിക്കാനുള്ള ഒരുക്കത്തിലാണ് കെ.എം.സി.സി, ഒ.െഎ.സി.സി, സോഷ്യൽ വെൽഫെയർ അസോസിയേഷൻ തുടങ്ങിയ സംഘടനകൾ. ബഹ്റൈൻ പ്രതിഭ ഇതിനകം കൺവെൻഷൻ തുടങ്ങിക്കഴിഞ്ഞു. ഒാരോ പഞ്ചായത്തിലും മത്സരിക്കുന്ന തങ്ങളുടെ സ്ഥാനാർഥികൾക്ക് പരമാവധി വോട്ട് ശേഖരിക്കുകയാണ് കൺവെൻഷനുകളുടെ ലക്ഷ്യം. നാട്ടിലുള്ള കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സ്വാധീനിച്ച് എങ്ങനെയും വിജയം നേടാനാണ് ഒാരോ സംഘടനയും കരുനീക്കുന്നത്.
മുൻകാലങ്ങളിൽ പ്രധാന തെരഞ്ഞെടുപ്പുകളിൽ വോട്ടർമാരെ പ്രത്യേക വിമാനങ്ങളിൽ നാട്ടിലെത്തിച്ചിരുന്നു. 'വോട്ട് വിമാനങ്ങൾ' എന്ന് വിളിപ്പേര് ലഭിച്ച ഇൗ വിമാനങ്ങൾ പ്രവാസികളുടെ തെരഞ്ഞെടുപ്പാവേശത്തിെൻറ നേർച്ചിത്രമായിരുന്നു.ഇത്തവണ, കോവിഡ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. വോട്ട് വിമാനങ്ങളൊന്നും ആരുടെയും ചിന്തയിലില്ല. അതേസമയം, ആവേശം ഒട്ടും കുറയാതിരിക്കാനുള്ള ജാഗ്രത പ്രമുഖ പോഷക സംഘടനകൾ പുലർത്തുന്നുണ്ട്.
കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ബഹ്റൈനിലെ പ്രമുഖ വാട്സ്ആപ് ഗ്രൂപ്പുകൾ ഇപ്പോൾ തെരഞ്ഞെടുപ്പ് ചൂടിലേക്ക് മാറിക്കഴിഞ്ഞു. ഒാരോ രാഷ്ട്രീയ പാർട്ടികളിലും പെട്ടവർ തങ്ങളുടെ പാർട്ടികളുടെ നേട്ടങ്ങളും എതിരാളികളുടെ കോട്ടങ്ങളും അക്കമിട്ടു നിരത്തിയാണ് വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചാരണം നടത്തുന്നത്. രാഷ്ട്രീയ ട്രോളുകളും പോസ്റ്ററുകളും വാട്സ്ആപ് ഗ്രൂപ്പുകളിൽ നിറഞ്ഞുനിൽക്കുകയാണ്. രാഷ്ട്രീയ ചർച്ച പരിധി വിടുേമ്പാൾ അഡ്മിൻ പാനൽ അംഗങ്ങൾ വടിയെടുത്ത് ഇറങ്ങുന്നതും ചില ഗ്രൂപ്പുകളിൽ കാണാറുണ്ട്.സ്വർണക്കടത്ത് കേസിൽ സർക്കാറിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷ അനുകൂല സംഘടനകൾ മുന്നേറുേമ്പാൾ സർക്കാറിെൻറ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് ഭരണപക്ഷ സംഘടനകൾ രംഗത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.