Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസം​ര​ക്ഷി​ത...

സം​ര​ക്ഷി​ത പ്ര​ദേ​ശ​ത്ത് ഞ​ണ്ട് പി​ടു​ത്തം; ര​ണ്ട് ബം​ഗ്ലാ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
Crab catch
cancel

മ​നാ​മ: സം​ര​ക്ഷി​ത പ്ര​ദേ​ശ​ത്തു​നി​ന്ന് ഞ​ണ്ടു​ക​ളെ പി​ടി​ച്ച ര​ണ്ട് ബം​ഗ്ലാ​ദേ​ശി പൗ​ര​ന്മാ​രെ അ​റ​സ്റ്റ് ചെ​യ്തു. സം​ര​ക്ഷി​ത സ​മു​ദ്ര​മേ​ഖ​ല​യി​ൽ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​തെ​ന്ന് കോ​സ്റ്റ് ഗാ​ർ​ഡ് അ​റി​യി​ച്ചു.

ഇ​വ​രു​ടെ കൈ​വ​ശം ഏ​ക​ദേ​ശം 140 കി​ലോ​ഗ്രാം ഞ​ണ്ടു​ക​ളും 25 ഞ​ണ്ട് കെ​ണി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യു​ക​യും പി​ടി​ച്ചെ​ടു​ത്ത തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു.

കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ച ബോ​ട്ട് പി​ടി​ച്ചെ​ടു​ത്തു. ഇ​വ​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ഞ​ണ്ടു​ക​ൾ ലേ​ലം ചെ​യ്യും. സ​മു​ദ്ര​ജീ​വി​ സം​ര​ക്ഷണത്തിന് ബ​ഹ്‌​റൈ​ൻ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും പൊ​തു സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മു​ള്ള പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ മേ​ധാ​വി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BangladeshisBahrain NewsArrestCrab catch
News Summary - In the protected area Crab catch; Two Bangladeshis are under arrest
Next Story