ശൂറ കൗൺസിൽ, പാർലമെൻറ് സമ്മേളനത്തിന് തുടക്കം
text_fieldsമനാമ: പാർലമെൻറിെൻറയും ശൂറ കൗൺസിലിെൻറയും നാലാംഘട്ട സമ്മേളനം രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ സാന്നിധ്യത്തിൽ സഖീർ പാലസിൽ ഓൺലൈനിലാണ് ഹമദ് രാജാവ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
രണ്ടു സഭകളും സമ്മേളനത്തിലേക്ക് പ്രവേശിക്കുന്നത് സന്തോഷകരവും അഭിമാനകരവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്നേഹത്തിെൻറയും സ്വാതന്ത്ര്യത്തിെൻറയും സുഭിക്ഷതയുടെയും നാടാക്കി ബഹ്റൈനെ മാറ്റിയെടുക്കാൻ മുൻഗാമികൾ നടത്തിയ പ്രവർത്തനങ്ങളെ അദ്ദേഹം അനുസ്മരിച്ചു.
രാജ്യം കാത്തുസൂക്ഷിക്കുന്ന പാരമ്പര്യങ്ങളും മൂല്യങ്ങളും മുറുകെപിടിച്ച് മുന്നോട്ടുപോകാൻ സാധിക്കേണ്ടതുണ്ട്. കോവിഡ് പ്രതിസന്ധി മറികടക്കുന്നതിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങൾ വിജയത്തിലെത്തിയതിൽ അദ്ദേഹം ആഹ്ലാദം പ്രകടിപ്പിച്ചു.
കോവിഡ് പ്രതിരോധത്തിന് മുൻനിരയിൽ പ്രവർത്തിച്ച ആരോഗ്യമേഖലയിലുള്ളവരോട് രാജ്യം ഏറെ കടപ്പെട്ടിരിക്കുന്നു. പ്രതിസന്ധികൾക്കിടയിലും പ്രതീക്ഷ നൽകുന്ന സാമ്പത്തികവളർച്ച വലിയ ആശ്വാസമാണ്. കൂടുതൽ അവസരങ്ങൾ തുറന്നുകിട്ടുന്നതിനും മത്സരാത്മക വിപണി സ്വായത്തമാക്കാനും ബഹ്റൈന് സാധിച്ചു. വ്യാപാര, വ്യവസായ മേഖലയിലുള്ളവർ രാജ്യത്തിെൻറ സാമ്പത്തിക വളർച്ചക്കായി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ ഏറെ വിലമതിക്കുന്നു. സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് ഗതിവേഗം പകരാനും സാധിച്ചിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിനും മാനവസമൂഹത്തിെൻറ പുരോഗതിക്കും സഹായകമായ നിലപാടാണ് ബഹ്റൈൻ കൈക്കൊള്ളുന്നത്. സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിെൻറ ഭാഗമായി ലക്ഷ്യമിടുന്ന സന്തുലിത ബജറ്റിലേക്ക് എത്താൻ സാധിക്കുമെന്ന പ്രതീക്ഷയുണ്ട്. സർക്കാറിെൻറ പ്രവർത്തനം മെച്ചപ്പെടുത്താനും ഗുണമേന്മയും മികവും നേടിയെടുക്കാനുമുള്ള ശ്രമങ്ങൾ വിജയംകണ്ടു കൊണ്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഹമദ് രാജാവിെൻറ പ്രസംഗത്തിന് ശൂറ കൗൺസിൽ അധ്യക്ഷൻ അലി ബിൻ സാലിഹ് അസ്സാലിഹ്, പാർലമെൻറ് അധ്യക്ഷ ഫൗസിയ ബിൻത് അബ്ദുല്ല സൈനൽ എന്നിവർ നന്ദി പ്രകടിപ്പിച്ചു. ചടങ്ങിൽ ഇരുസഭകളുടെയും അധ്യക്ഷന്മാരും ഉപാധ്യക്ഷന്മാരെ കൂടാതെ ഹമദ് രാജാവിെൻറ പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ, റോയൽ കോർട്ട് കാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ആൽ ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.