ബഹ്റൈൻ ഫൈൻ ആർട്സ് എക്സിബിഷൻ ഉദ്ഘാടനം ചെയ്തു
text_fieldsമനാമ: 47ാമത് വാർഷിക ബഹ്റൈൻ ഫൈൻ ആർട്സ് എക്സിബിഷൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ പ്രതിനിധാനം ചെയ്ത് റാഷിദ് ഇക്വെസ്ട്രിയൻ ആൻഡ് ഹോഴ്സ് റേസിങ് ക്ലബ് ചെയർമാൻ ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത കലാരൂപങ്ങൾ അവതരിപ്പിക്കുന്ന 57 കലാകാരന്മാരാണ് എക്സിബിഷനിൽ പെങ്കടുത്തത്.
അന്തരിച്ച പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയോടുള്ള ആദരസൂചകമായി 'ഖലീഫ ബിൻ സൽമാൻ -1972 മുതൽ 2020 വരെയുള്ള സ്നേഹസാന്നിധ്യം' എന്ന പേരിൽ പ്രത്യേക പ്രദർശനവുമുണ്ടായിരുന്നു.
പ്രദർശനത്തിൽ മറിയം അൽനുഐമി അൽ ദാന അവാർഡ് നേടി. അഹ്മദ് അനാൻ, ജുമാന അൽ ഖസ്സാബ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.