Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈൻ മീഡിയ സിറ്റി...

ബഹ്​റൈൻ മീഡിയ സിറ്റി ഫിലിം സൊസൈറ്റി ഉദ്ഘാടനം ചെയ്​തു

text_fields
bookmark_border
ബഹ്​റൈൻ മീഡിയ സിറ്റി ഫിലിം സൊസൈറ്റി ഉദ്ഘാടനം ചെയ്​തു
cancel
camera_alt

ബഹ്​റൈൻ മീഡിയ സിറ്റി ഫിലിം സൊസൈറ്റി ഉദ്ഘാടനത്തിൽനിന്ന്​

മനാമ: ​െഎമാക്​ ബഹ്​റൈൻ മീഡിയ സിറ്റിയുടെ കീഴിലുള്ള ഫിലിം സെസൈറ്റി പ്രശസ്​ത ബോളിവുഡ് ഡയറക്​ടറും നിർമാതാവുമായ ആനന്ദ് കുമാർ ഉദ്ഘാടനം ചെയ്​തു. ഫിലിം സൊസൈറ്റിയുടെ രക്ഷാധികാരിയായും അദ്ദേഹം ചുമതലയേറ്റെടുത്തു. 2022ൽ ബി.എം.സി ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇൻറർനാഷണൽ ഫിലിം ഫെസ്​റ്റിവൽ സംഘടിപ്പിക്കുമെന്ന്​ മാനേജിങ് ഡയറക്​ടർ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.

രജനീകാന്ത് ഫാൻസ് അസോസിയേഷൻ സെക്രട്ടറി സുരേഷ് കാലടി വിശിഷ്​ടാതിഥി ആയിരുന്നു. പ്രശസ്​ത ചലച്ചിത്ര, നാടക പ്രവർത്തകരും നടീനടന്മാരുമായ പ്രകാശ് വടകരയും ജയ മേനോനുമാണ് ഫിലിം സെസൈറ്റിയുടെ പ്രൊജക്​ട്​ ഡറക്​ടർമാർ. ജയാ മേനോൻ, പ്രകാശ് വടകര, ബഹ്​റൈൻ സിനിമാ ക്ലബ് പ്രതിനിധി യൂസഫ് ഫുലാദ്, പ്രമുഖ ജീവകാരുണ്യ സംഘനയായ ഡി.എം.സിയുടെ കേരള കോഒാർഡിനേറ്റർ ബെൻസി അറക്കൽ എന്നിവർ സംസാരിച്ചു. ഫിലിം സെസൈറ്റിക്ക് ആശംസകൾ അറിയിച്ചു. ബി.എം.സി മീഡിയ ആൻറ്​ അഡ്​മിൻ ഹെഡ് പ്രവീൺ കൃഷ്​ണ, എക്സിക്യൂട്ടീവ് അസിസ്റ്റൻറ് ജെമി ജോൺ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. മറീന ഫ്രാൻസിസ് പരിപാടികൾ നിയന്ത്രിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Media Cityfilm society
News Summary - Inaugurated by Bahrain Media City Film Society
Next Story