Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ബ​ഹ്റൈ​ൻ പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം

text_fields
bookmark_border
inauguration
cancel
camera_alt

കെ.​എം.​സി.​സി ബ​ഹ്റൈ​ൻ പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ്

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്റൈ​ൻ പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ 2024 -26 വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം റി​വൈ​വ് 24 സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് റ​ഹ്മാ​ൻ നി​ർ​വ​ഹി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്റ് ഇ​ന്മാ​സ് ബാ​ബു പ​ട്ടാ​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​സ്ത എ​സ്.​വൈ.​എ​സ് നേ​താ​വ് അ​ബ്ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. സ​മ​സ്ത​യു​ടെ​യും മു​സ്‍ലിം ലീ​ഗി​ന്റെ​യും ഐ​ക്യ​ത്തെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

കൂ​ട​പ്പി​റ​പ്പി​ന് ഒ​രു വീ​ട് എ​ന്ന പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. അ​ന്ത​രി​ച്ച ദ​ലി​ത് ലീ​ഗ് നേ​താ​വ് എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര, അ​സൈ​നാ​ർ ക​ള​ത്തി​ങ്ങ​ൽ, എ​സ്‌.​വി. ജ​ലീ​ൽ, റ​ഫീ​ഖ് തോ​ട്ട​ക്ക​ര എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ള്ള പ​ദ്ധ​തി പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ച ജി​ല്ല ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ആ​ശി​ഖ് പ​ത്തി​ലി​നെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​ന് ജി​ല്ല ക​മ്മി​റ്റി ആ​ദ​രി​ച്ചു. അ​ബ്ദു​സ്സ​മ​ദ്‌ പൂ​ക്കോ​ട്ടൂ​രി​ന് ഇ​ൻ​മാ​സ് ബാ​ബു പ​ട്ടാ​മ്പി മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​സാ​മു​ദ്ദീ​ൻ മാ​രാ​യ​മം​ഗ​ലം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ വി.​വി. ഹാ​രി​സ് തൃ​ത്താ​ല ന​ന്ദി​യും പ​റ​ഞ്ഞു. മൗ​സ​ൻ മൂ​പ്പ​ൻ ഖി​റാ​അ​ത്ത് ന​ട​ത്തി.

സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ കെ.​പി. മു​സ്ത​ഫ, ഗ​ഫൂ​ർ ക​യ്പ​മം​ഗ​ലം, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ യൂ​സു​ഫ് മു​ണ്ടൂ​ർ, അ​ൻ​വ​ർ സാ​ദ​ത്ത്, നൗ​ഫ​ൽ പ​ടി​ഞ്ഞാ​റ​ങ്ങാ​ടി, നൗ​ഷാ​ദ് പു​തു​ന​ഗ​രം, മാ​സി​ൽ പ​ട്ടാ​മ്പി, അ​ന​സ് നാ​ട്ടു​ക​ൽ, മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ഷ​ഫീ​ഖ് വ​ല്ല​പ്പു​ഴ എ​ന്നി​വ​രും ജി​ല്ല പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളും നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Inauguration of KMCC Bahrain Palakkad District Committee
Next Story